ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അസം മുഖ്യമന്ത്രിക്കെതിരെ പരസ്യമായി കൊലവിളി നടത്തിയ സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷയ്ക്ക് പുറമെ കേന്ദ്ര സര്‍ക്കാരിന്റെ പഴുതടച്ച സുരക്ഷയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഇസഡ് സുരക്ഷ വിഭാഗത്തില്‍ നിന്ന് ഇസഡ് പ്ലസ് വിഭാഗത്തിലേക്ക് അദേഹത്തിന്റെ സുരക്ഷ ആഭ്യന്തരമന്ത്രാലയം ഉയര്‍ത്തി.
കേന്ദ്ര സുരക്ഷാ ഏജന്‍സിയുമായി കൂടിയാലോചിച്ച് ബിശ്വ ശര്‍മ്മയുടെ സുരക്ഷാ ക്രമീകരണം അവലോകനം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. സി.ആര്.പി.എഫിന് ഇത് സംബന്ധിച്ച് നിര്‍ദേശം ആഭ്യന്തരമന്ത്രാലം കൈമാറി. ഇന്നു മുതല്‍ തന്നെ അദേഹത്തിന് അധിക സുരക്ഷ ഉറപ്പാക്കും. മുസ്ലീം മതമൗലിക വാദികളില്‍ നിന്നും കമ്മ്യൂണിസ്റ്റ് ഭീകരില്‍ നിന്നുമുള്ള ഭീഷണയെ തുടര്‍ന്നാണ് ആദ്യം അദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്നത്.
വി.ഐ.പികള്‍ക്കു നല്കുന്ന സുരക്ഷാ വിഭാഗങ്ങളാണ് എക്സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ് എന്നിവ. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ്.പി.ജി)ഇതില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗം. നിലവില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷ നല്‍കുന്നത്. ഇതിന് താഴെയുള്ള ഏറ്റവും വലിയ സുരക്ഷ കാറ്റഗറി വിഭാഗമാണ് ഇസഡ് പ്ലസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: