കൊച്ചി : പീഡനാരോപണം ഉന്നയിച്ച യുവതിയുടെ സുഹൃത്തിന് വാട്്സ്ആപ്പ് സന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിനുള്ള അനുമതിക്കായി സ്പീക്കര്‍ക്ക് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് എല്‍ദോസ് പരാതിക്കാരിയുടെ സുഹൃത്തിന് അയ്ച്ച സന്ദേശം പുറത്തുവന്നിരിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ കേസിലെ പ്രധാന സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിനാണ് എംഎല്‍എ സന്ദേശം അയച്ചത്. ‘പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണം. തക്കതായ മറുപടി ദൈവം നല്‍കും. ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബത്തിനും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും. എനിക്ക് നല്ല വിശ്വാസമുണ്ട്. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും’ എന്നായിരുന്നു എംഎല്‍എയുടെ സന്ദേശം.
പീഡനാരോപണത്തില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യുന്നതിനായി കമ്മിഷണര്‍ കത്ത് നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ പോലീസ് നടപടികള്‍ കൈക്കൊള്ളും. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നല്കി. സംഭവത്തില്‍ എംഎല്‍എയെ കൈവിട്ട നിലയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും ഇരയ്ക്കൊപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിയിച്ചിട്ടുണ്ട്. അതിനിടെ എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസിന്റെ ധാര്‍മികത അനുസരിച്ച് എല്‍ദേസിനെതിരെ തീരുമാനമെടുക്കട്ടെ എന്നാണ് സിപിഎം സെക്രട്ടേറിയേറ്റ് നിലപാടെടുത്തിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ് എംഎല്‍എ രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രീയ ആയുധമാകുമെന്നും വിലയിരുത്തി.
യുവതിയുടെ ആരോപണത്തില്‍ കേസെടുത്തതോടെ മൂന്ന് ദിവസമായി എല്‍ദോസ് കുന്നിപ്പിള്ളില്‍ എംഎല്‍എ ഒളിവിലാണ്. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ എവിടെയാണെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: