തിരുവനന്തപുരം: കോവിഡ് കൊള്ളയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒരു മാസത്തിനകം നോട്ടീസിന് മറുപടി കൊടുക്കണം. കോവിഡിന്റ ഒന്നാം തരംഗത്തില്‍ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങികൂട്ടിയതിന്റെ രേഖകളാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടത്. 9 കോടിയുടെ ഇടപാടാണ് നടന്നതെന്നും മിന്നല്‍ വേഗത്തിലാണ് അതിന്റെ ഫയല്‍ നീങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്‌ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയത്.
ഒറ്റ ദിവസം കൊണ്ടാണ് മാഹാരാഷ്‌ട്ര കമ്പിനിക്ക് കരാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥിരമായി ആരോഗ്യ മേഖലയിലെക്കുള്ള ഉപകരണങ്ങളും മറ്റും 550 രൂപക്ക് വാങ്ങികൊണ്ടിരുന്ന കമ്പനിയെ ഒഴിവാക്കിയാണ് മഹാരാഷ്‌ട്രയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന കമ്പിനിയില്‍ നിന്ന് പിപിഇ കിറ്റാണ് 1500 രൂപക്ക് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: