കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭർത്താവ് പ്രദീപ് ആക്രമിച്ചത്. പ്രദീപ് സംഭവത്തിന് ശേഷം ഒളിവിൽ പോയി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
റെയിൽവേ ക്രോസിന് സമീപം താമസിക്കുന്ന മഞ്ജു-പ്രദീപ് ദമ്പതികൾ തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്. ഇരു കൈകളിലും വെട്ടി. മഞ്ജുവിന്റെ ഒരു കൈ വെട്ടേറ്റു മുറിഞ്ഞ നിലയിലാണ്. കൈ മുട്ടുകൾക്ക് മുകളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൈയ്യിലെ വിരലുകൾ അറ്റു പോയി. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ പ്രദീപ് കടന്നു. ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദീപ് മദ്യത്തിന് അടിമയാണെന്നും വീട്ടിൽ വഴക്ക് പതിവാണെന്നും അയൽവാസികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: