തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷന് കമ്മീഷന് നടത്തുന്ന സയന്റിഫിക് അസിസ്റ്റന്റ് (കേന്ദ്ര കാലാവസ്ഥാ വകുപ്പ് ) പരീക്ഷയ്ക്ക് 2022 ഒക്ടോബര്‍ 18 രാത്രി 11 മണിവരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.
ഭൗതികശാസ്ത്രം / കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ ബിരുദം അഥവാ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയോ ആണ് യോഗ്യതകംപ്യൂട്ടര് അധിഷ്ടിത പരീക്ഷ 2022 ഡിസംബറില്‍ രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. 990 ഒഴിവുകളുണ്ട്. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും https://ssc.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. ആവശ്യമായ സഹായത്തിന് തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 നും വൈകുന്നേരം 5 മണിക്കുമിടയില്‍ 08025502520, 9483862020 എന്നീ ഹെല്പ് ലൈന്‍ നമ്പരുകളില്‍ വിളിക്കാം.
100 രൂപയാണ് അപേക്ഷ ഫീസ്. വനിത/ പട്ടികജാതി/ പട്ടികവര്‍ഗ/ വിമുക്ത ഭട വിഭാഗങ്ങള്‍ക്ക് ഫീസില്ല.
ശമ്പളം എക്സ് വിഭാഗത്തിലുള്ള നഗരങ്ങളില്‍ ഏകദേശം 63,000 രൂപ ആയിരിക്കും.
SSC invites applications for Scientific Assistant
Staff Selection Commission invites applications for Scientific Assistant in India Meteorological Department. The Competitive Computer Based Examination will be held in December,2022 for 990 posts. Salary will be around Rs 63000 in X category cities. Candidates may apply before 11 PM on 11th October 2022. For applying online and more details, please visit https://ssc.nic.in Candidates may also call 080-25502520, 9483862020 from 10 AM to 5 PM on weekdays .
പ്രതികരിക്കാൻ ഇവിടെ എഴുതുക: