തൃശൂര്‍ : പരിമിതികള്‍ മറികടന്ന് കൃഷി ജോലികള്‍ സുഗമമാക്കാന്‍ ഇനി പാടത്ത് ഡ്രോണുകള്‍ പറക്കും. വളമിടലും മരുന്നു തളിയുമടക്കമുള്ള കൃഷി ജോലികളാണ് ഡ്രോണ്‍ ചെയ്യുക. ജില്ലയിലെ കാര്‍ഷിക ഡ്രോണുകളുടെ ആദ്യ പ്രദര്‍ശനവും പ്രവര്‍ത്തനരീതി പരിചയപ്പെടുത്തലും ്നാളെ ഉച്ചയ്ക്ക് 2ന് അന്നമനട പഞ്ചായത്തിലെ ആലത്തൂര്‍ പാടശേഖരത്ത് നടക്കും.
വടക്കാഞ്ചേരി ബ്ലോക്കില്‍ അകമ്പാടം പാടശേഖരത്തിലും കാര്‍ഷിക ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ച്, പ്രവര്‍ത്തനരീതി പരിചയപ്പെടുത്തും. ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് 2ന് നഗരസഭ ചെയര്മാന് പി എന്‍ സുരേന്ദ്രന് കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശന പ്രവൃത്തി പരിചയ പരിപാടി ഉദ്ഘാടനം ചെയ്യും. ഏതു തരം വിളകളും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡ്രോകുറഞ്ഞ അളവില്‍ കൂടുതല്‍ കൃഷിയിടങ്ങളിലേയ്ക്ക് ചുരുങ്ങിയ സമയത്തില്‍ വിളസംരക്ഷണ ഉപാധികള്‍ പ്രയോഗിക്കുന്നതിന് ഡ്രോണുകള്‍ വഴി സാധ്യമാണ്.
വിളകളുടെ വളര്‍ച്ച, പരിപാലനം, വളവും കീടനാശിനിയും പ്രയോഗിക്കല്‍ എന്നിവ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവും. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ഡ്രോണ്‍ ഉപയോഗിച്ച് കളനാശിനിയും വളവും ഉള്‍പ്പെടെയുള്ളവ സ്പ്രേ ചെയ്യിക്കാനാവും. ഇതിന് പുറമെ തൊഴിലാളികളുടെ ലഭ്യതക്കുറവിനും പരിഹാരമാണ്. തൊഴില്‍സമയം കുറയ്ക്കുന്നതിന് പുറമെ കൂലിയിനത്തിലും ചെലവ് കുറയ്ക്കാമെന്നതും ഡ്രോണ്‍ ഉപയോഗത്തിന്റെ നേട്ടമാണ്. ഇതോടൊപ്പം കൃഷിയിടത്തിലാകെ നിരീക്ഷണവും നടത്താം.
പരമ്പരാഗത കൃഷിരീതികളില്‍ നിന്ന് മാറി കാര്‍ഷികരംഗം സ്മാര്‍ട്ടാക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും ലഭ്യമാക്കാന്‍ ഡ്രോണുകള്‍ വഴി സാധ്യമാകുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: