കൊച്ചി : നരബലി കേസിലെ പ്രതികളായ ഷാഫിയും ഭഗവല്‍ സിങ്ങും തമ്മില്‍ ഫേസ്ബുക്കിലൂടെ നൂറിലധികം പേജുകളുള്ള സംഭാഷണങ്ങള്‍ നടത്തിയെന്ന് പോലീസ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഷാഫിയുടെ ശ്രീദേവി എന്ന പേരിലുള്ള വ്യാജ പ്രൊഫൈല്‍ വീണ്ടെടുത്തതിലൂടെയാണ് പോലീസ് ഇ്ക്കാര്യം കണ്ടെത്തിയത്.
ശ്രീദേവി എന്ന പേരില്‍ ഷാഫി മൂന്ന് വര്‍ഷത്തോളമായി ഭഗവല്‍ സിങ്ങുമായി ചാറ്റ് ചെയ്യുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019ലോണ്‍ ഭഗവല്‍ സിങ്ങിന് ശ്രീദേവി എന്ന പേരില്‍ ഷാഫി ഫ്രണ്ട്സ് റിക്വസ്റ്റ് അയയ്ക്കുന്നത്. പിന്നെ കുടുംബ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും പിന്നീടത്് പ്രണയമെന്ന നിലയിലേക്കും ഷാഫി എത്തിച്ചു. എന്നാല്‍ ചാറ്റുകളല്ലാതെ ഇരുവരും നേരില്‍ സംസാരിക്കാന്‍ ഷാഫി അവസരം നല്‍കിയില്ലെന്ന് പോലീസ് പറഞ്ഞു. ശ്രീദേവിയെന്ന പേരില്‍ ഇയാള്‍ മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇരുവരും തമ്മിലുള്ള അടുപ്പം കൂടിയതോടെയാണ് ഭഗവല്‍സിങ് തന്റെ കുടുംബത്തിന് സാമ്പത്തിക പരാധീനതയുണ്ടെന്ന് വ്യക്തമാക്കിയത്. ഇതോടെ സിദ്ധനെന്ന പേരില്‍ ഷാഫി ഇവരുടെ മുന്നില്‍ അവതരിക്കുകയായിരുന്നു. പോലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് മൂന്ന് വര്‍ഷം നീണ്ട സൈബര്‍ പ്രണയം പൊളിയുന്നത്. ശ്രീദേവി മുഹമ്മദ് ഷാഫിയാണെന്ന് മനസ്സിലായതോടെ ഭഗവല്‍ സിങ്ങും ലൈലയും തകര്‍ന്നുപോയി. പിന്നീടായിരുന്നു മൂവരും ചെയ്ത ക്രൂരമായ നരബലി ഭഗവല്‍സിംഗും ഷാഫിയും ലൈലയും വിശദീകരിച്ചത്.
അതേ സമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്ന് ജില്ലകളില്‍ നടന്ന തിരോധാന കേസുകളും അന്വേഷിക്കും. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന പരിശോധന. കാണായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ അവലോകനം ചെയ്യാന്‍ ഡിജിപി നിര്‍ദ്ദേശം നല്കി. എല്ലാ ജില്ലകളിലും മിസിംഗ് കേസുകള്‍ അവലോകനം ചെയ്യണം. ഇതേ വരെ കണ്ടെത്താനാകത്ത കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാനും പൊലീസ് മേധാവി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: