ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷാവസാനമായ 2023 മാര്‍ച്ചോടെ 2500 ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് കമ്പനി ലാഭത്തിലാക്കാന്‍ ബൈജൂസ് ഒരുങ്ങുന്നതായി റിപ്പബ്ലിക് ചാനല്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ജീനവക്കാരെ പിരിച്ചുവിടുക വഴി മാര്‍ക്കറ്റിങ്ങ്, പ്രവര്‍ത്തനച്ചെലവുകള്‍ ചുരുക്കി ലാഭത്തിലാക്കുകയാണ് ലക്ഷ്യം.
ബൈജൂസിന്റെ ഇപ്പോഴുള്ള 50,000 ജീവനക്കാരുടെ കൂട്ടായ്മയില്‍ അഞ്ച് ശതമാനത്തെയാണ് ടീമിന്റെ കാര്യക്ഷമത കൂട്ടാന്‍ ഒഴിവാക്കുക.
“2023 മാര്‍ച്ചോടെ കമ്പനിയെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ബ്രാന്റ് നാമം നല്ല രീതിയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാര്‍ക്കിറ്റിംഗ് ബജറ്റ് കുറെക്കൂടി കാര്യക്ഷമമാക്കും. ഇനി ആഗോളസാന്നിധ്യം വികസിപ്പിക്കാന്‍ ഫണ്ട് ചെലവഴിക്കുന്നതിന് മുന്‍ഗണന നല്‍കും.” – ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറയുന്നു.
ട്യൂഷന് സെന്ററും ഓണ്‍ലൈന്‍ അധ്യാപന മാതൃകയും ചേര്‍ന്ന ബൈജൂസ് ക്ലാസസും ലേണിംഗ് ആപും വളരുകയാണ്. ഇനി 10,000 അധ്യാപകരെക്കൂടി നിയമിക്കും- ദിവ്യ ഗോകുല്‍നാഥ് പറയുന്നു.
2021 മാര്‍ച്ചില്‍ 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് പ്രഖ്യാപിച്ചത്. ഇത് 2020ലെ നഷ്ടത്തേക്കാള്‍ 19 മടങ്ങ് അധികമാണ്. 2022 മാര്‍ച്ച് 31ന് കമ്പനിയുടെ വരുമാനം നാലിരട്ടി വര്‍ധിച്ച് 10,000 കോടിയിലെത്തിയെന്ന് പ്രഖ്യാപിച്ചെങ്കിലും ലാഭനഷ്ടക്കണക്ക് അവതരിപ്പിച്ചിരുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: