മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എംസിസി) ആഭിമുഖ്യത്തിലുള്ള നീറ്റ്-യുജി-2022 ഓണ്‍ലൈന്‍ കൗണ്‍സലിങ് രജിസ്ട്രേഷന്, ഫീസ് പേയ്മെന്റ് നടപടികള്‍ തുടങ്ങി. നാല് ഘട്ടങ്ങളായാണ് സീറ്റ് അലോട്ട്മെന്റ്. കൗണ്‍സലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടികളടങ്ങിയ പുതിയ യുജി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും www.mcc.nic.in ല്‍ ലഭിക്കും. അഖിലേന്ത്യാ തലത്തില്‍ എംബിബിഎസ്/ബിഡിഎസ്/ബിഎസ്സി നഴ്സിങ് കോഴ്സുകളിലാണ് പ്രവേശനം. ആദ്യ റൗണ്ട് അലോ ട്ട്മെന്റിലേക്കുള്ള കൗണ്‍സലിങ് രജിസ്ട്രേഷന് ഒക്ടോബര്‍ 17 രാവിലെ 11 മണിവരെ നടത്താം. വൈകിട്ട് 3മണിവരെ ഫീസ് അടയ്ക്കാം. www.mcc.nic.in ല്‍ ഇതിനുള്ള സൗകര്യമുണ്ട്.
കല്‍പ്പിത സര്‍വകലാശാലകളില്‍ രജിസ്ട്രേഷന് ഫീസ് 5000 രൂപയും തിരികെ ലഭിക്കാവുന് സെക്യൂരിറ്റി തുക രണ്ട് ലക്ഷം രൂപയുമാണ് കൗണ്‍സലിങ് രജിസ്ട്രേഷന് സമയത്ത് ഒടുക്കേണ്ടത്.
15 ശതമാനം ഓള് ഇന്ത്യ ക്വാട്ട/കേന്ദ്ര വാഴ്സിറ്റഇകള് (ദല്‍ഹി വാഴ്സിറ്റി, അലിഗാര്‍ മുസ്ലിം, ബനാറസ് ഹിന്ദു, ജാമിയ മിലിയ ഇസ്ലാമിയ ദല്‍ഹി ഉള്‍പ്പെടെ)/എഎഫ്എംസി & ഇഎസ്ഐസി/എയിംസുകള്‍/ ജിപ്മെര്‍ മുതലായ സ്ഥാപനങ്ങളിലേക്ക് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗത്തില്‍പ്പെടുന്നവര്‍ 1000 രൂപയും എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 500 രൂപയും രജിസ്ട്രേഷന് ഫീസായി അടച്ചാല്‍ മതി. സെക്യൂരിറ്റി തുകയായി യഥാക്രമം 10,000 രൂപ, 5000 രൂപ എന്നിങ്ങനെ ഒടുക്കണം.
ഒക്ടോബര്‍ 14 മുതല്‍ 18 വരെ സ്ഥാപനങ്ങളും കോഴ്സും ഉള്‍പ്പെടെ ചോയിസ് ഫില്ല് ചെയ്യാം. 18 ന് വരെ സ്ഥാപനങ്ങളും കോഴ്സുകളും ഉള്‍പ്പെടെ ചോയിസ് ഫില്ല് ചെയ്യാം. 18 ന് വൈകിട്ട് 3 മുതല്‍ 11.55 മണി വരെ ചോയിസ് ലോക്ക് ചെയ്യാവുന്നതാണ്. ആദ്യ അലോട്ട്മെന്റ് ഒക്ടോബര്‍ 21 ന് പ്രഖ്യാപിക്കും. ഒക്ടോബര്‍ 22-28 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശന നടപടികളിലേക്ക് കടക്കാം. സ്ഥാപനങ്ങളും കോഴ്സുകളും സീറ്റുകളും വെബ്സൈറ്റില്‍ ലഭ്യമാകും.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ 15 ശമതാനം ഓള് ഇന്ത്യാ ക്വാട്ടാ, കേന്ദ്ര/കല്‍പ്പിത സര്‍വകലാശാലകളില്‍ 100%, ഇഎസ്ഐസി മെഡിക്കല്‍ കോളജുകള്‍, എഎഫ്എംസി(രജിസ്ട്രേഷന് പാര്‍ട്ട് മാത്രം), ഇന്ദ്രപ്രസ്ഥ വാഴ്സിറ്റിയുടെ കീഴിലുള്ള വര്‍ദ്ധമാന മഹാവീര മെഡിക്കല്‍ കോളജ് & സഫ്ദര്‍ ജംഗ് ഹോസ്പിറ്റല്‍, എബിവിഐഎംഎസ്, ആര്‍എംഎല്‍ എന്നിവിടങ്ങളിലെ 100%, എയിംസുകള്‍, ജിപ്മെര്‍ എന്നിവിടങ്ങളിലെ 100% സീറ്റുകളിലേക്കും എട്ട് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ബിഎസ്സി നഴ്സിങ് സീറ്റുകളിലേക്കുമാണ് എംസിസി വഴി അലോട്ട്മെന്റ്നടത്തുക. നീറ്റ്- യുജി 2022 റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷന്.
ദേശഭേദമെന്യേ (ഡൊമിസൈല്‍ ഫ്രീ) പ്രവേശനം ലഭിക്കാവുന്ന ഓപ്പണ്‍ സീറ്റുകള്‍ ഇവയാണ്. 15% ഓള് ഇന്ത്യ ക്വാട്ട, ബനാറസ് ഹിന്ദു വാഴ്സിറ്റി (എംബിബിഎസ്/ബിഡിഎസ് മുഴുവന്‍ സീറ്റുകള്‍) ഇന്ത്യയൊട്ടാകെയുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസുകള്‍) (എംബിബിഎസ്/മുഴുവന്‍ സീറ്റുകള്‍), ജിപ്മെര്‍ (പുതുച്ചേരി, കാരയ്ക്കല്‍), അലിഗര്‍ മുസ്ലിം വാഴ്സിറ്റി, ജാമിയ (ഡെന്റിസ്ട്രി)മുതലായവ.
15 ശതമാനം ഓള് ഇന്ത്യ ക്വാട്ടയില്‍ ലഭ്യമായ സംവരണ സീറ്റുകള്‍ ഇപ്രകാരമാണ്. എസ്സി-15%, എസ്ടി-7.5%, ഒബിസി നോണ്‍ ക്രീമിലെയര്‍ 27%, ഇഡബ്ല്യുഎസ്-10%, പിഡബ്ല്യുഡി-5%. സെക്കന്റ് റൗണ്ട് അലോട്ട്മെന്റിലേക്കുള്ള രജിസ്ട്രേഷന്, ഫീസ് പേയ്മെന്റ് നവംബര്‍ 2-7 രാവിലെ 11 മണിവരെ നടത്താം. വൈകിട്ട് 3 മണിവരെ ഫീസ് സ്വീകരിക്കും. ചോയിസ് ഫില്ലിങ്/ലോക്കിങ് നടപടികള്‍ നവംബര്‍ 8നകം പൂര്‍ത്തിയാക്കണം. 11 ന് അലോട്ട്മെന്റ് ലഭിക്കും നവംബര്‍ 12-18 വരെയാണ് റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാവുന്നത്.
മൂന്നാമത്തെ മോപ് അപ് റൗണ്ടിലേക്ക് നവംബര്‍ 23-28 വരെ രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കാം. 29 നകം ചോയിസ് ഫില്ലിങ്/ലോക്കിങ് പൂര്‍ത്തിയാക്കണം. ഡിസംബര്‍ 3 ന് സീറ്റ് അലോട്ട്മെന്റ്. ഡിസംബര്‍ 4-10 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം.
നാലാമത്തെ സ്ട്രേ വേക്കന്‍സി റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷനോ ചോയിസ് ഫില്ലിങ്ങോ ആവശ്യമില്ല. മോപ് അപ് റൗണ്ടിലെ ചോയിസുകള്‍ പരിഗണിച്ച് ഡിസംബര്‍ 14 ന് സീറ്റ് അലോട്ട്മെന്റ് നടത്തും. ഡിസംബര്‍ 15-20 വരെ നേരിട്ട് അഡ്മിഷന് നേടാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കുംwww.mcc.nic.in സന്ദര്‍ശിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നീറ്റ്-യുജി 2022 റാങ്ക് ഉള്‍പ്പെടെ യോഗ്യതയുള്ളവര്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നതിന് നിര്‍ബന്ധമായും ‘എംസിസി’യുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. നേരത്തെ ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റേര്‍ഡ് ഇ-മെയില്‍/എസ്എംഎസ് വഴിയാണ് അലോട്ട്മെന്റ് സംബന്ധമായ സന്ദേശങ്ങള്‍ ലഭ്യമാവുക. രജിസ്ട്രേഷന് ഫീസും സെക്യൂരിററി ഡിപ്പോസിറ്റും യഥാസമയം അടയ്ക്കണം. റാങ്ക് നില പരിഗണിച്ച് ശ്രദ്ധയോടെ ചോയിസ് ഫില്ല് ചെയ്ത് ലോക്ക് ചെയ്യണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബുള്ളറ്റിനിലുണ്ട്. അലോട്ട്മെന്റുകള്‍ യഥാസമയം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
* ഒന്നാം റൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത് സീറ്റ് അലോട്ട്മെന്റ് ലഭിക്കുന്നവര്‍ രണ്ടാം റൗണ്ടിലേക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഒന്നാം റൗണ്ടില്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രണ്ടാം റൗണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യാം. ഒന്നാം റൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരും റിസൈന്‍ ചെയ്തവരും വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അല്ലാതെതന്നെ ഇവര്‍ക്ക് സെക്കന്റ് റൗണ്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാം. പുതിയ ചോയിസുകള്‍ വിനിയോഗിക്കാം.
* ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ്ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. ഫീസ് അടച്ചതിനുശേഷം ചോയിസ് ഫില്ലിങ് നടത്താവുന്നതാണ്. മുന്‍ഗണനാക്രമത്തില്‍ ചോയിസ് ഫില്ലിങ് ആവാം. മുന്‍കാലങ്ങളിലെ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിച്ച് ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒന്നാം റൗണ്ടില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് കോളേജില്‍ റിപ്പോര്‍ട്ട്/ ജോയിന്‍ ചെയ്യാതെ ഫ്രീ എക്സിറ്റ് ഓപ്ഷന് വിനിയോഗിക്കാം. സീറ്റ് നിലനിര്‍ത്താനും സെക്കന്റ് റൗണ്ടില്‍ സീറ്റ് അപ് ഗ്രേഡ് ചെയ്യാനും അവസരമുണ്ട്.
* ഒന്നാം റൗണ്ടില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് കോളേജില്‍ റിപ്പോര്‍ട്ട്/ ജോയിന്‍ ചെയ്യാതെ ഫ്രീ എക്സിറ്റ് ഓപ്ഷന് വിനിയോഗിക്കാം. സീറ്റ് നിലനിര്‍ത്താനും സെക്കന്റ് റൗണ്ടില്‍ സീറ്റ് അപ് ഗ്രേഡ് ചെയ്യാനും അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: