ഉജ്ജയിനി: പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഉജ്ജയിനില്‍ ശ്രീ മഹാകാലേശ്വര്‍ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം രാജ്യത്തിനു സമര്‍പ്പിച്ചു. പരമ്പരാഗതവേഷമായ ധോത്തിയാണു ധരിച്ച് ശ്രീകോവിലില്‍ എത്തിയ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തി. ക്ഷേത്രപൂജാരിമാരുടെ സാന്നിധ്യത്തില്‍ ശ്രീ മഹാകാലേശ്വര്‍ നുമുന്നില്‍ കൂപ്പുകൈകളോടെ പ്രാര്‍ഥിച്ചു. ആരതിയും പുഷ്പാഞ്ജലിയും അര്‍പ്പിച്ച പ്രധാനമന്ത്രി മന്ത്രങ്ങള്‍മുഴങ്ങവേ, ഉള്ളിലെ ശ്രീകോവിലിന്റെ തെക്കേമൂലയിലിരുന്നു ധ്യാനിച്ചു. പ്രധാനമന്ത്രി നന്ദിപ്രതിമയ്‌ക്കരികിലിരുന്നും കൈകൂപ്പി പ്രാര്‍ഥിച്ചു.
ക്ഷേത്രത്തിലെ സന്ന്യാസിമാരെ സന്ദര്‍ശിച്ച പ്രധാനമന്ത്രി അവരുമായി ഹ്രസ്വസംഭാഷണം നടത്തി. തുടര്‍ന്ന്, മഹാകാല്‍ ലോക് ക്ഷേത്രസമുച്ചയം സന്ദര്‍ശിച്ച പ്രധാനമന്ത്രി സപ്തര്‍ഷി മണ്ഡലം, മണ്ഡപം, ത്രിപുരാസുരവധം, നവ്ഗഢ് എന്നിവ വീക്ഷിച്ചു. സൃഷ്ടികര്‍മം, ഗണപതിയുടെ ജനനം, സതി, ദക്ഷന്‍ തുടങ്ങിയ ശിവപുരാണത്തിലെ കഥകളെ അടിസ്ഥാനമാക്കിയുള്ള ചുവര്‍ചിത്രങ്ങളും പ്രധാനമന്ത്രി വീക്ഷിച്ചു. തുടര്‍ന്ന്, മോദി സാംസ്‌കാരികപരിപാടി കാണുകയും മാനസരോവറിലെ മല്ലകാമ്പ പ്രകടനത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്തു. തുടര്‍ന്നു ഭാരത് മാതാ ക്ഷേത്രത്തില്‍ ദര്‍ശനംനടത്തി.
മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉണ്ടായിരുന്നു.
മഹാകാലേശ്വര്‍ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം, ലോകോത്തര നിലവാരത്തിലുള്ള ആധുനികസൗകര്യങ്ങള്‍ ഒരുക്കി ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ സഹായിക്കും. മുഴുവന്‍ പ്രദേശത്തെയും തിരക്കുകുറയ്‌ക്കാനും പൈതൃകമന്ദിരങ്ങളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിപ്രകാരം ക്ഷേത്രപരിസരം ഏകദേശം ഏഴുതവണ വികസിപ്പിക്കും. പദ്ധതിയുടെ ആകെച്ചെലവ് ഏകദേശം 850 കോടിരൂപയാണ്. നിലവില്‍ പ്രതിവര്‍ഷം 1.5 കോടിയോളം വരുന്ന സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. രണ്ടുഘട്ടങ്ങളിലായാണു പദ്ധതിയുടെ വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്.
ശിവന്റെ ആനന്ദതാണ്ഡവരൂപത്തെ (നൃത്തരൂപം) ചിത്രീകരിക്കുന്ന 108 സ്തംഭങ്ങള്‍ (തൂണുകള്‍) മഹാകാല്‍ പാതയില്‍ അടങ്ങിയിരിക്കുന്നു. ശിവന്റെ ജീവിതം ചിത്രീകരിക്കുന്ന നിരവധി മതപരമായ ശില്‍പ്പങ്ങള്‍ മഹാകാലേശ്വര്‍ പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. സൃഷ്ടികര്‍മം, ഗണപതിയുടെ ജനനം, സതി, ദക്ഷന്‍ തുടങ്ങിയ ശിവപുരാണ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണു പാതയിലെ മ്യൂറല്‍ചുവര്‍. 2.5 ഹെക്ടറില്‍ പരന്നുകിടക്കുന്ന പ്രദേശം താമരക്കുളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കൂടാതെ ശിവപ്രതിമയും ജലധാരകളുമുണ്ട്. നിര്‍മിതബുദ്ധിയുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ സംയോജിത കമാന്‍ഡ്കണ്‍ട്രോള്‍ കേന്ദ്രം പരിസരംമുഴുവന്‍ 24ഃ7 നിരീക്ഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: