ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ ഏകാധിപത്യ രാഷ്‌ട്രങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. അവിടുത്തെ ഭരണാധികാരി കിം ജോങ് ഉന്‍ ആകട്ടെ ഏറ്റവും വലിയ ഫാസിസ്റ്റായി അറിയപ്പെടുന്ന ഭരണാധികാരിയാണ്. എല്ലാ അര്‍ത്ഥത്തിലും ഏകാധിപത്യരാഷ്‌ട്രയമായ വടക്കന്‍ കൊറിയയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് സിപിഎം. സിപിഎമ്മിന്റെ പുതുച്ചേരി യൂണിറ്റാണ് ശക്തമായ സോഷ്യലിസ്റ്റ് രാഷ്‌ട്രം കെട്ടിപ്പൊക്കിയതിന് വടക്കന്‍ കൊറിയയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചിരിക്കുന്നത്. “77 വര്‍ഷം മുന്‍പ് 1945 ഒക്ടോബര്‍ 10നാണ് വര്‍ക്കേഴ്സ് പാര്‍ട്ടി കൊറിയയില്‍ രൂപീകരിക്കപ്പെട്ടത്” – എന്നും ട്വീറ്റില്‍ പറയുന്നു.
സിപിഎം പുതുച്ചേരി യൂണിറ്റ് വടക്കന്‍ കൊറിയയെ അഭിനന്ദിച്ച് നടത്തിയ വിവാദ ട്വീറ്റ് :
“വര്‍ക്കേഴ്സ് പാര്‍ട്ടി കൊറിയയാണ് ചരിത്രത്തിലെ അസാധാരണ വെല്ലുവിളികള്‍ നേരിട്ട് ശക്തമായ സോഷ്യലിസ്റ്റ് രാഷ്‌ട്രത്തിന്റെ നിര്‍മ്മാണം വിജയത്തിലെത്തിച്ചത്”- ട്വീറ്റില്‍ പറയുന്നു.
ഇത്രയ്‌ക്കും ഏകാധിപത്യ രാഷ്‌ട്രമായ, ഫാസിസ്റ്റായ കിജോങ് ഉന്നിന്റെ രാജ്യത്തെ ശക്തമായ സോഷ്യലിസ്റ്റ് രാഷ്‌ട്രമാക്കിയ സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങളാണ്.
” എങ്കില്‍ സിപിഎം ഓഫീസ് വടക്കന്‍ കൊറിയയിലേക്ക് മാറ്റിക്കോളൂ….എങ്കില്‍ ഇന്ത്യയ്‌ക്ക് കമ്മികളില്‍ നിന്നും രക്ഷപ്പെടാമല്ലോ”-ഒരു ഉപയോക്താവ് ട്വിറ്ററില്‍ കുറിച്ചു.
അടുത്ത കുറി പിണറായിജി ചികിത്സയ്‌ക്ക് ഇവിടേക്ക് പോകട്ടെ എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
എന്തൊരു വിഢ്ഢിത്തം എന്നാണ് ധനുഷ് അഭിപ്രായപ്പെടുന്നു.
“കമ്മ്യൂണിസ്റ്റ് ആശയം തന്നെ ഒരു വെല്ലുവിളിയാണ്. എന്തുകൊണ്ടാണ് ലോകത്തിലെ മിക്ക രാഷ്‌ട്രങ്ങളും ഈ ആശയം ഉപേക്ഷിച്ചത്. ഇന്ത്യയിലും കേരളത്തിലൊഴികെ ഒരിടത്തുമില്ല. ഇലക്ഷനില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെടുകയാണ്. ഇനിയും ഇത് തന്നെ തുടരൂ…”- മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു.
“തനിക്ക് അനുകൂലമായ പ്രചാരണം നടത്തുന്ന സിപിഎമ്മിനെ അഭിനന്ദിച്ച് കിം ജോങ് ഉന്‍ കയ്യടിക്കുന്ന വീഡിയോയും കാണാം. ഒരു സ്ഥലത്ത് ഈ സമ്പൂര്‍ണ്ണ ഏകാധിപത്യ രാഷ്‌ട്രമായ വടക്കന്‍ കൊറിയയെ കമ്മ്യൂണിസ്റ്റുകാര്‍ അഭിനന്ദിക്കുന്നു. മറുവശത്ത് ഈ കോമാളികള്‍ ഇന്ത്യയിലെ ജനാധിപത്യത്തിന് വേണ്ടി സമരം ചെയ്യുന്നു.” – കന്‍ഹ എന്ന ഉപയോക്താവ് ട്വിറ്ററില്‍ കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക