കൊച്ചി: കോവിഡിന് ശേഷം അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷിയില്‍ വന്‍ കുതിപ്പ്. ഏകദേശം 37 ശതമാനം വര്‍ധനയുണ്ടായതായി അന്താരാഷ്‌ട്ര നര്‍കോടിക്ക് കണ്‍ട്രോള്‍ ബ്യൂറോ (ഐഎന്‍സിബി) കണക്കുകള്‍ പറയുന്നു.
താലിബാന്‍ സര്‍ക്കാര്‍ കറുപ്പ് കൃഷിക്ക് ലൈസന്‍സ് അനുവദിച്ടിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ചാണ് വലിയ തോതില്‍ കറുപ്പ് ഉല്‍പാദിപ്പിച്ച് ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും കടത്തുന്നത്. ഔഷധം നിര്‍മ്മിക്കാനെന്ന് കാണിച്ചാണ് കറുപ്പ് കൃഷി ലഹരിക്കടത്ത് ലോബികള്‍ വ്യാപകമാക്കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും പിടികൂടിയ ലഹരി മരുന്നില്‍ 55 ശതമാനം അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. ഇന്ത്യയില്‍ കൊച്ചിയിലും മുംബൈയിലും ഉള്‍പ്പെടെ പിടികൂടിയ ലഹരി മരുന്നിന്റെ 88 ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നാണ്.
2020ന് ശേഷം (കോവിഡിന് ശേഷം) അഫ്ഗാനില്‍ നിന്നുള്ള ലഹരിക്കടത്തില്‍ വലിയ വര്‍ധനയാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ കേസ് തീര്‍ന്നാല്‍ നിയമപ്രകാരം നശിപ്പിച്ചു കളയണം. എന്നാല്‍ പലപ്പോഴും ഈ ലഹരി വസ്തുക്കള്‍ നശിപ്പിക്കാതെ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ലോബി ലഹരി കടത്തുന്ന സംഘങ്ങള്‍ക്ക് തന്നെ തിരിച്ചുകൊടുക്കുന്ന സ്ഥിതിവിശേഷവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ വലിയ മാറ്റം വന്നിട്ടുണ്ട്.
തീവ്രവാദവും ലഹരിക്കച്ചവടവും തമ്മില്‍ അഭേദ്യബന്ധമുള്ളതിനാല്‍ മോദി സര്‍ക്കാര്‍ ഇത് പിടിച്ചെടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഈയിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചെടുത്ത, പ്രോസിക്യൂഷന്‍ നടപടികള്‍ കഴിഞ്ഞ 40,000 കിലോഗ്രാം ലഹരിമരുന്നാണ് കത്തിച്ച് കളഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഈ കത്തിച്ചുകളയല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: