മലപ്പുറം: മലപ്പുറത്തെ മഞ്ചേരിയിലുള്ള ഗ്രീന്‍വാലിയില്‍ എന്‍ഐഎ മിന്നല്‍ റെയ്ഡ് നടത്തി. കേരള പൊലീസിന്റെ സഹായത്തോടെയായിരുന്നു എന്‍ ഐഎയുടെ ഈ മിന്നല്‍ റെയ്ഡ്.
മഹാരാജാസ് കോളെജിലെ അഭിമന്യു വധവുമായി ബന്ധപ്പെട്ട് ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നല്‍കിയതിന്റെ തെളിവുകളും ഉണ്ട്.
പ്ലസ് ടു വിദ്യാര്‍ത്ഥികളെ വരെ പോപ്പുലര്‍ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തതിന്റെ രേഖകള്‍ കണ്ടെടുത്തതായി പറയുന്നു. മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: