പത്തനംതിട്ട : സാമ്പത്തികാഭിവൃത്തിക്കെന്ന പേരില്‍ ഭഗവല്‍ സിങ്- ലൈല ദമ്പതിമാര്‍ കൊലപ്പെടുത്തിയ സ്ത്രീകളുടെ മൃദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭഗവല്‍ സിങ്ങിന്റെ ഇലന്തൂരിലെ വീടിന് സമീപത്തായി കുഴിച്ചിട്ടിരുന്ന നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആഴത്തില്‍ കുഴിയെടുത്താണ് മൃതദേഹാവശിടങ്ങള്‍ പ്രതികള്‍ മറവ് ചെയ്തിരുന്നത്.
കൊല്ലപ്പട്ട പത്മത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഷാഫി എന്ന റഷീദിലേക്കും ഭഗവല്‍ സിങ്- ലൈല ദമ്പതികളിലേക്കും എത്തിച്ചേര്‍ന്നത്. ഇവരില്‍ നിന്നാണ് റോസ്ലിന്റെ വിവരങ്ങളും പുറത്തുവന്നത്. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘവും ആര്‍ഡിഒ ഉദ്യോഗസ്ഥരും സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രതി വൈദ്യന് ഭഗവല്‍ സിങ്ങിന്റെ വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ കഷണങ്ങളാക്കി വ്യത്യസ്ത കുഴികളിലായാണ് മറവ് ചെയ്തത്. അവശിഷ്ടങ്ങളെല്ലാം കണ്ടെടുക്കുന്നതിനായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.
ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരകളെ കഴുത്തറുത്ത് ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മിഷണര്‍ പറഞ്ഞു. കൂടുതല്‍ പേര് ഇരകളായിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കുമെന്ന് ഐജി അറിയിച്ചു. നരബലി നടത്തിയതില്‍ മുഖ്യപങ്കുവഹിച്ച ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
‘ശ്രീദേവി’ എന്ന ഫേയ്സ്ബുക് ഐഡി വഴി ഭഗവല്‍ സിങ്ങിനെ പരിചയപ്പെട്ട ഷാഫിയാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും നരബലിയാണ് പരിഹാരമെന്നും പറഞ്ഞ് ഭഗവല്‍ സിങ്ങിനെ ശ്രീദേവി എന്ന പേരില്‍ വിശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് തന്റെ നാട്ടിലെ സിദ്ധനാണെന്ന് പറഞ്ഞ് ശ്രീദേവി എന്ന സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ഷാഫി സ്വയം ഭഗവല്‍ സിങ്ങുമായി പരിചയപ്പെട്ടു. ഇയാള്‍ പിന്നീട് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിരന്തരം എത്തുകയും അഭിവൃദ്ധിക്കെന്ന പേരില്‍ നരബലി നടത്താന്‍ ആവശ്യപ്പെടുകയും അതിനായി 10 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.
നീലച്ചിത്രത്തില്‍ അഭിനയിക്കാനെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് പണം വാഗ്ദാനവും ചെയ്താണ് കാലടി സ്വദേശിനി റോസ്ലി (50), കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം (57) എന്നിവരെ പത്തനംതിട്ടയിലെത്തിച്ച് കൊലപ്പെടുത്തിയത്. ഷാഫി തന്നെയാണ് ഇരുവരേയും പത്തനംതിട്ടയിലേക്ക് എത്തിച്ചത്. നരബലി നട്ത്തിയതും ഷാഫിയുടെ മേല്‍നോട്ടത്തിലാണ്. ഇതിനുശേഷം രണ്ടരലക്ഷത്തോളം രൂപ ഇയാള്‍ ഭഗവല്‍ സിങ്ങില്‍ നിന്നും പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: