പത്തനംതിട്ട : രണ്ട് സ്ത്രീകളെ നരബലി നടത്തിയ ഭഗവല്‍ സിങ് സിപിഎം സജീവ പ്രവര്ത്തകന്. സിപിഎമ്മിനു വേണ്ടി ഇയാള്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നു. ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്്.
ഇലന്തൂരിലെ പരമ്പരാഗത തിരുമ്മല്‍ വൈദ്യന് വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിങ്്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പണിത് നല്കിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. തിരുമ്മല്‍ ചികിത്സക്ക് വേണ്ടി ആളുകള്‍ ഇയാളെ തേടി നിരന്തരം എത്താറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇയാളുടെ വീട്ടില്‍ ആളുകള്‍ എത്തിയിരുന്നത് നാട്ടുകാരും സംശയിച്ചിരുന്നില്ല.
ആദ്യഭാര്യയില്‍ നിന്നും ഇയാള്‍ പതിനഞ്ച് വര്‍ഷം മുമ്പ് വിവാഹമോചനം നേടിയിരുന്നു. അതില്‍ ഒരു മകനുമുണ്ട്. അവരിപ്പോള്‍ വിദേശത്താണ്. കേസിലെ മറ്റൊരു പ്രതിയായ ലൈലയ്ക്കൊപ്പാമാണ് ഭഗവല്‍ സിങ് ഇപ്പോള്‍ കഴിയുന്നത്. ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശില്പശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഭഗവല്‍ സിങ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകന്‍ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചു. സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം കര്‍ഷക സംഘത്തിന്റെ ഭാരവാഹി ആണെന്നും അതുകൊണ്ട് കേസ് ഇല്ലാതായി പോകരുതെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
സെപ്തംബര്‍ 26 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് നരബലി പുറത്തുകൊണ്ടുവന്നത്. തമിഴ്നാട്, കാലടി സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് ഭഗവല്‍ സിങ്ങും ഭാര്യയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിയുടെ സഹായത്തോടെ നരബലി കഴിച്ചത്. കാണാതായവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ്, ഭഗവല്‍ സിങ്, ലൈല എന്നിവര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: