തിരുവനന്തപുരം : അധ്യാപികയെ മര്‍ദ്ദിച്ചെന്ന കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കേസെടുത്തേക്കും. കോവളത്ത് കാറില്‍ യാത്ര ചെയ്യവേ സുഹൃത്തായ ഇവരെ എംഎല്‍എ മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഇന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും.
പരാതിയില്‍ സ്ത്രീ ഉറച്ചു നിന്നാല്‍ എംഎല്‍എക്ക് എതിരെ കേസ് എടുക്കാന്‍ സാധ്യത ഉണ്ട്. സ്ത്രീയെ കാണാന്‍ ഇല്ലെന്ന് ഉന്നയിച്ച് ഒരു സുഹൃത്ത് പോലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സ്ത്രീ പോലീസില്‍ തിങ്കളാഴ്ച നേരിട്ട് എത്തിയത്. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പീഡനാരോപണവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. പല സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇവര്‍ വഞ്ചിയൂര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ പറയുന്നത്.
ഒരാഴ്ച മുമ്പ് യുവതി സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ല. താന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും ആരേയും മര്‍ദ്ദിക്കുന്ന ആളല്ല താന്‍. പരാതിയെ നിയമപരായി നേരിടുമെന്നും എംഎല് അറിയിച്ചു. എന്നാല്‍ അധ്യാപികയെ അറിയാമോയെന്നും, കോവളത്ത് പോയിരുന്നോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ എല്‍ദോസ് കുന്നപ്പള്ളി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: