കോട്ടയം :വിവാദ ‘ മീശ ‘ നോവലിസ്റ്റ് എസ്. ഹരീഷിനെ ആദരിക്കാനുള്ള കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ ) തീരുമാനത്തിൽ പരക്കെ പ്രതിഷേധം. കെ യുഡബ്ല്യുജെ കോട്ടയം ജില്ലാ കമ്മിറ്റിയാണ് ഇന്ന് 11 മണിക്ക് പ്രസ് ക്ലബിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കുന്നത്.
വയലാർ അവാർഡ് നേടിയതിന്റെ പേരിലാണ് ആദരിക്കൽ. പത്രപ്രവർത്തക യൂണിയൻ അംഗങ്ങൾക്കിടയിൽ തന്നെ ഇതിൽ കടുത്ത പ്രതിഷേധമുണ്ട്.
യൂണിയൻ കോട്ടയം ജില്ലാ പ്രസിഡൻ്റു ജോസഫ് സെബാസ്റ്റ്യനാണ് ഫെയ്സ് ബുക്കിലൂടെ ആദരിക്കൽ ചടങ്ങ് പരസ്യപ്പെടുത്തിയത്.
ഇതേ തുടർന്ന് ഹിന്ദു ഐക്യവേദി നേതാക്കളായ ശശികല ടീച്ചറും സ്വാമി ഭാർഗവ റാമും ചടങ്ങിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ടു.
ശശികല ടീച്ചറുടെ പോസ്റ്റ് ഇങ്ങനെ:
കോട്ടയം പത്രപ്രവർത്തക യൂനിയന്റെ ആ വലിയ മനസ്സിന് നമോവാകം.
By the By
ആദരവിനു ശേഷം
പങ്കെടുത്തവർക്കെല്ലാം ഓരോ
മുത്തുച്ചിപ്പി
കോംപ്ലിമെന്ററി ഗിഫ്റ്റ്
ഉണ്ടായിരിക്കുന്നതാണ്
സ്വാമി ഭാർഗവ റാമിന്റെ പോസ്റ്റ്:
‘മീശ’ – നോവലിസ്റ്റിനെ ആദരിക്കാൻ KUWJ കോട്ടയം ജില്ലാ കമ്മിറ്റി.
മീശ എന്ന ‘ആത്മകഥ’യ്ക്ക് അവാർഡിതനായ ആഭാസനോവലിസ്റ്റിന് KUWJ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആദരം.
KUWJ യിൽ ഹരീഷിന്റെ “ആത്മകഥ”യെ “ആദരിക്കുന്നവർ” മാത്രമാണോ ഉള്ളത്?
സംഘാടനം ആരുടെ താത്പര്യപ്രകാരമാണ് എന്നത് നിരൂഹ്യമായ കാര്യമല്ല.
തീവ്രവാദികൾക്കും രാഷ്ട്രവിരുദ്ധർക്കും ഹിന്ദുവിരുദ്ധർക്കും “സുരക്ഷിതമായി” മറഞ്ഞു നിൽക്കാനുള്ള ഒളിയിടമായി – മറ്റു ചിലപ്പോൾ ശിഖണ്ഡിറോളിലും പരിവർത്തിക്കപ്പെടുന്നുണ്ട് KUWJ, എന്നത് വാസ്തവമാണ്. സാമൂഹ്യവിരുദ്ധശക്തികളിൽ നിന്നും ചില ‘നേതാക്കൾ’ പിടിക്കുന്ന ക്വൊട്ടേഷന് മാന്യന്മാരായ ‘പത്രപ്രവർത്തകർ’ വർഗ്ഗബോധത്തിന്റെ പേരിൽ പിന്തുണ നൽകേണ്ടതുണ്ടോ
NB : ജോസഫ് മാഷിന്റെ ആത്മകഥയ്ക്ക് അവാർഡ് ലഭിച്ചത് KUWJ അറിഞ്ഞില്ലെന്ന് പറയാൻ പറഞ്ഞു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: