Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊച്ചു കടയിലെ വലിയ വിജ്ഞാന വ്യാപാരി

ഒരാള്‍ക്ക് കഷ്ടിച്ചു നില്‍ക്കാനുള്ള സ്ഥലം മാത്രമേ ഈ കൊച്ചു സ്റ്റാളിനകത്തുള്ളൂ. കാലുകളൊന്നു മാറ്റിച്ചവിട്ടാന്‍ പോലും അതിനകത്തൊരു പഴുതില്ല. പാദങ്ങള്‍ വെക്കാനുള്ള സ്ഥലമൊഴിച്ചു ബാക്കിയുള്ള ഇടത്തത്രയും പ്രസിദ്ധീകരണങ്ങളുടെ കെട്ടുകള്‍ കുമിഞ്ഞു കിടക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 9, 2022, 08:27 pm IST
in Varadyam

വിജയ് സി. എച്ച്‌

ഒരു കൊച്ചുകടയാണ് ജോണ്‍സന്റേത്. പക്ഷെ, മലയാളത്തില്‍ അച്ചടിച്ചിറങ്ങുന്ന സകല ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ കിട്ടും. ഇവിടയേ കിട്ടൂ എന്നു പറയുന്നതാണ് കൂടുതല്‍ ശരി.  

ഒരാള്‍ക്ക് കഷ്ടിച്ചു നില്‍ക്കാനുള്ള സ്ഥലം മാത്രമേ ഈ കൊച്ചു സ്റ്റാളിനകത്തുള്ളൂ. കാലുകളൊന്നു മാറ്റിച്ചവിട്ടാന്‍ പോലും അതിനകത്തൊരു പഴുതില്ല. പാദങ്ങള്‍ വെക്കാനുള്ള സ്ഥലമൊഴിച്ചു ബാക്കിയുള്ള ഇടത്തത്രയും പ്രസിദ്ധീകരണങ്ങളുടെ കെട്ടുകള്‍ കുമിഞ്ഞു കിടക്കുകയാണ്.  

പത്തിരുപതു റോഡുകള്‍ വന്നുചേരുന്ന തൃശ്ശൂരിലെ സ്വരാജ് റൗണ്ടില്‍ ഏറ്റവും പ്രസിദ്ധമായതാണ് എം. ഒ. റോഡ്. തൃശ്ശൂര്‍ പൂരത്തിന്റെ വര്‍ണ്ണവിസ്മയം എന്നറിയപ്പെടുന്ന കുടമാറ്റം അരങ്ങേറുന്ന തെക്കെ ഗോപുര നടയിലെത്തുന്നതാണ് ഈ പാത. ചരിത്ര സ്മാരകമായ കോര്‍പ്പറേഷന്‍ കെട്ടിടവും മുനിസിപ്പല്‍ ബസ് സ്റ്റാന്റും പേരുകേട്ട തുണിക്കടകളും സ്വര്‍ണ്ണക്കടകളുമെല്ലാം വിശാലമായ ഈ തെരുവില്‍. രാമവര്‍മ്മ തമ്പുരാന്‍ സ്റ്റാച്ച്യു കഴിഞ്ഞയുടനെ പി. ഒ. റോഡ് തുടങ്ങുന്ന ആ കണ്ണായ സ്ഥലത്ത്, ജോണ്‍സന്റെ ബുക്കുകട, ശരിക്കുമൊരു ബ്യൂട്ടിസ്‌പോട്ട്!  

സിറ്റിയിലേക്കുവരുന്നവര്‍ പറയും, ജോണ്‍സന്റെ കടയ്‌ക്കു മുന്നില്‍ വെയ്റ്റുചെയ്യാമെന്ന്. ഒരു വാരിക വാങ്ങി വായിച്ചു നില്‍ക്കുന്നതിനിടയില്‍, തൊട്ടടുത്ത സ്റ്റാന്റില്‍ ബസ്സിറങ്ങി പ്രതീക്ഷിക്കുന്ന ആള്‍ ഇങ്ങെത്തും. 1932-ല്‍ പണിതീര്‍ത്ത, ചൈമിങ് ക്ലോക്ക് ടിക്-ടിക് അടിക്കുന്ന, കോര്‍പ്പറേഷന്‍ ടവറിനേക്കാളും വലിയ ലാന്‍ഡ് മാര്‍ക്ക്. തൃശ്ശൂര്‍ നഗരത്തില്‍ നാലു സ്‌ക്വയര്‍ ഫീറ്റ് ഭൂമിയില്‍ നിലകൊള്ളുന്ന ജോണ്‍സന്റെ കട!  

തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ സകല നഗരങ്ങളിലും സമകാലിക പ്രസിദ്ധീകരണങ്ങള്‍ ലഭിയ്‌ക്കുന്ന പെട്ടിക്കടകള്‍ സര്‍വ്വത്ര. മുക്കിലും മൂലയിലും! ചിലത് സമകാലികങ്ങള്‍ക്കു വേണ്ടി മാത്രം. ചിലതില്‍ അവക്കൊപ്പം ചില്ലറ മറ്റു സാധനങ്ങളും കാണും. എന്തുകൊണ്ടു ജോണ്‍സന്റെ കട? ഈ ചോദ്യത്തിനുത്തരം നല്‍കുമ്പോഴാണ് ജോണ്‍സണ്‍ ഉള്ളില്‍തട്ടി ആവേശം കൊള്ളുന്നത്.  

പല സമാന സ്റ്റാളുകളിലും മുന്‍നിര പത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് വിപണനം ചെയ്യുന്നത്. ചില ‘വിപുലമായ’ പെട്ടിക്കടകളില്‍ ഏറ്റവും പ്രചാരമുള്ള പത്തെണ്ണം വരെ കാണും. എന്നാല്‍, ജോണ്‍സന്റെ കടയില്‍ മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലും വരുന്നതുള്‍പ്പെടെ, 28 മലയാളം ദിനപത്രങ്ങള്‍ ലഭ്യമാണ്! ഇംഗ്ലീഷിലുള്ളതും ഹിന്ദിയിലുള്ളതും തമിഴിലുള്ളതും ചേര്‍ത്തു 14 എണ്ണം വേറെ.  

ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രമായിരിക്കും ഇവയില്‍ ചിലത് അന്വേഷിച്ചു ഒരു ഉപഭോക്താവ് വരുന്നത്. പക്ഷേ, ആ സാധനം കടയിലില്ലെന്നു പറയുന്നത് തന്റെ ഒരു ‘പ്രൊഫഷണല്‍ ഫെയില്‌യര്‍’ ആയി ജോണ്‍സണ്‍ കാണുന്നു. അതിനാല്‍, ദിവസേന 100-ല്‍ പരം കോപ്പികള്‍ വിറ്റഴിയുന്നൊരു മുന്‍നിര പത്രത്തിനും, മാസത്തില്‍ ഒരു കോപ്പി മാത്രം ചിലവുള്ള ഇരുപത്തിയെട്ടാം സ്ഥാനത്തെ പത്രത്തിനും ജോണ്‍സന്റെ കടയില്‍ ഒരേ പ്രാധാന്യം!  

ഒരു പത്രത്തിന്റെ വിലയുടെ 17% സ്റ്റാള്‍ കോപ്പി കമ്മീഷനായി ജോണ്‍സനു ലഭിക്കുന്നു. എല്ലാ പത്രങ്ങളും ചേര്‍ത്ത് ദിവസേന ‘തരക്കേടില്ലാത്ത’ത്ര സ്റ്റാള്‍ കോപ്പികള്‍ വില്‍ക്കുന്ന ജോണ്‍സന് ഇരുപത്തിയെട്ടാമനെയും ഇരുപത്തിയേഴാമനെയും ഉള്‍ക്കൊള്ളാന്‍ യാതൊരു നൊമ്പരവുമില്ല. ടോപ്-10 വിഭാഗത്തില്‍ വരാത്ത പത്രങ്ങളെ കൂടുതല്‍ ഡിസ്‌പ്ലെ ചെയ്തും, കസ്റ്റമേഴ്‌സിനോടു പറഞ്ഞു ശ്രദ്ധയില്‍ പെടുത്തിയും സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ സഹൃദയന്‍ ശ്രമിക്കുന്നു.  

നിത്യവാടകയായ 630 രൂപ കൊടുത്തു കഴിഞ്ഞാലും, തന്റെയും വൈകുന്നേരം കടയിലിരിക്കുന്ന സഹോദരന്‍ പോള്‍സന്‍ന്റെയും കുടുംബങ്ങള്‍ക്കു കഴിയാനുള്ള വരുമാനം ഇതില്‍നിന്നു ലഭിക്കുന്നുണ്ടല്ലൊ. ജോണ്‍സണ്‍ സന്തുഷ്ടനാണ്! വലിയ മോഹങ്ങളൊന്നുമില്ല. യഥാര്‍ത്ഥത്തില്‍, ഈ കടക്കാരന്റെ സമീപനം കമേഷ്യലല്ല, പ്രൊഫഷനലാണ്!  

ദിനപത്രങ്ങള്‍ക്കൊപ്പം 18 വാരികകളും 38 ദൈ്വവാരികകളും 47 മാസികകളും മലയാളത്തില്‍ ഇറങ്ങുന്ന മുഴുവന്‍ ദൈ്വമാസികകളും ത്രൈമാസികകളും ഓണപ്പതിപ്പുകളും വാര്‍ഷിക പതിപ്പുകളും ഇയര്‍ ബുക്കുകളും കൂടാതെ അമ്പതില്‍പരം ഇംഗ്ലീഷ് മാഗസിനുകളും പതിവായി വിപണനം ചെയ്യുന്നുവെന്നതാണ് ജോണ്‍സനെ ശരിക്കുമൊരു വേറിട്ട വിജ്ഞാന വ്യാപാരിയാക്കുന്നത്! എന്തുകൊണ്ടു ദൂരദിക്കില്‍ നിന്നുപോലും ജോണ്‍സന്റെ കട അന്വേഷിച്ചു വായനക്കാരെത്തുന്നുവെന്നതിന് ഉത്തരമിതാണ്. ഉപഭോക്താക്കള്‍ക്കറിയാം അവര്‍ക്കാവശ്യമുള്ള സാധനം ഇവിടെ വന്നാല്‍ ഉറപ്പായും കിട്ടുമെന്ന്!  

ഓരോ ലക്കവും ഇരുനൂറോളം പ്രതികള്‍ വില്‍ക്കപ്പെടുന്ന ദൈ്വവാരികകളും മാസികകളുമുണ്ട് ഈ കടയില്‍. എന്നാല്‍ വില്‍പ്പനയുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചല്ല ജോണ്‍സണ്‍ തന്റെ കടയിലെത്തുന്ന ‘അച്ചടിച്ച അറിവുകള്‍’ക്കു കൊടുക്കുന്ന സ്ഥാനം. പ്രചാരവും വൈജ്ഞാനികതയും ആനുപാതികമാവണമെന്നില്ല എന്ന നിയതിക്കു അടിവരയിടുകയാണ് ജോണ്‍സനിവിടെ! തന്റെ കടയിലേക്കു പ്രസിദ്ധീകരങ്ങള്‍ എത്തിച്ചുതരുന്ന വിതരണക്കാര്‍ക്ക് ഇല്ലാതെപോയൊരു തിരിച്ചറിവാണിതെന്ന് ജോണ്‍സണ്‍ ഖേദപൂര്‍വ്വം അറിയിക്കുന്നു.  

കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും കോഴിക്കോടുനിന്നും പ്രസാധകര്‍ നേരിട്ടയച്ചുകൊടുക്കുന്ന പ്രസിദ്ധീകരണങ്ങളും ജോണ്‍സന്റെ കടയിലുണ്ട്. പക്ഷേ, പോസ്റ്റലായി എത്തുന്നതിനാല്‍ ഇവയുടെ പരിമിതമായ പ്രതികള്‍ മാത്രമേ ലഭിക്കുന്നുള്ളു. ഇക്കാരണത്താല്‍ ഈ ഗണത്തില്‍പ്പെടുന്ന മാസികകള്‍ വിറ്റഴിയുന്നത് ചൂടപ്പം പോലെയാണ്!  

ജോണ്‍സന്റെ കട അറിയുന്നവരും സന്ദര്‍ശിക്കുന്നവരും കേരളത്തില്‍ ഒട്ടനവധി! മന്ത്രിമാരും ലോകസഭ-നിയമസഭ അംഗങ്ങളും മുന്‍ അംഗങ്ങളും ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളും, സാഹിത്യ-ചലച്ചിത്ര മേഖലകളിലെ സെലബ്രിറ്റികളും കാര്‍ അല്‍പ്പം ദൂരെ നിര്‍ത്തി, ഡ്രൈവറെ വിട്ടു മാഗസിനുകളും പത്രങ്ങളും വാങ്ങിപ്പിക്കുമ്പോള്‍, ചിലര്‍ ‘നടന്നുവന്ന് എന്നോടു രണ്ടു വര്‍ത്തമാനവും പറഞ്ഞു’ സാധനം നേരിട്ടു വാങ്ങുന്നത് ജോണ്‍സനെ വല്ലാതെ ആകര്‍ഷിക്കുന്നു!  

ചില രാഷ്‌ട്രീയ നേതാള്‍ക്ക് തങ്ങളുടെ പാര്‍ട്ടി പത്രത്തിന്റെ ഒരു കോപ്പിയും, പിന്നെ വേറെ കുറെ പത്രങ്ങളും മാഗസീനുകളും വേണം. ഓരോ പ്രാവശ്യവും വേറെവേറെ പത്രങ്ങളും മാസികകളും ആവശ്യപ്പെടുന്നവരുമുണ്ട്.  പ്രശസ്തരായവര്‍ ആവശ്യപ്പെട്ടതെല്ലാം ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നത് ജോണ്‍സന് എന്തെന്നില്ലാത്ത ആനന്ദം നല്‍കുന്നു. സാമാന്യമായൊരു സംതൃപ്തിക്കപ്പുറം ഇതൊരു ഇച്ഛാപൂര്‍ത്തിയും കൂടിയാണ്.

നിത്യവും മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചു ചാലക്കുടിയില്‍നിന്നെത്തുന്ന ഗിരിയാണ് ജോണ്‍സന്റെ കടയിലെത്തുന്ന ഏറ്റവും ശ്രദ്ധാലുവായ വായനക്കാരന്‍. അദ്ദേഹത്തിന് ഇംഗഌഷിലുള്ള രണ്ടെണ്ണമുള്‍പ്പെടെ 12 പത്രങ്ങള്‍ വേണം. അതില്‍ ഒരു വിട്ടുവീഴ്‌ച്ചക്കും അദ്ദേഹം തയ്യാറല്ല. അതിനാല്‍ കട തുറന്നു പത്രക്കെട്ടുകള്‍ അഴിച്ചയുടനെ ഗിരിക്കുള്ളത് എടുത്തു മാറ്റിവെക്കും. ഓരോ ദിവസത്തേയും വായനയുടെ ‘റിവ്യൂ’ പിറ്റേദിവസം ഗിരി പത്രം വാങ്ങാന്‍ വരുമ്പോള്‍ ജോണ്‍സനു കൊടുക്കും. ഓരോ പത്രത്തിലുമുള്ള വസ്തുതാപരമായ പിഴവുകളും ആവര്‍ത്തനങ്ങളും മുതല്‍ അക്ഷരതെറ്റുകള്‍ വരെയുള്ള സകല പിശകുകളും അങ്ങനെ ജോണ്‍സണ്‍ അറിയുന്നു. ഇത് വര്‍ണ്ണങ്ങള്‍ വാരിവിതറുന്ന തന്റെ ‘വില്‍പ്പന ചരക്കു’കളുടെ ശരിയായ ഗുണനിലവാരമറിയാന്‍ ഈ ‘പ്രൊഫഷണല്‍’ പത്ര കച്ചവടക്കാരനെ സഹായിക്കുകയും ചെയ്യുന്നു.  

ഒരിയ്‌ക്കല്‍ ഒരു മുന്തിയ കൂട്ടരുടെ ഇയര്‍ ബുക്ക് 60 പേജ് വായിച്ചു തീര്‍ന്നപ്പോള്‍, അതില്‍ 20 തെറ്റുകള്‍ ഗിരി കണ്ടുപിടിച്ചു. ആകസ്മികക്ഷോഭം അനുഭവപ്പെട്ട ജോണ്‍സണ്‍, വിവരം ഉടനടി പ്രസാധകരെ അറിയിച്ചു. ഗിരിയുടെ കണ്ടെത്തലുകള്‍ ശരിയാണെന്നു ബോധ്യപ്പെട്ട പ്രസാധകര്‍ ജോണ്‍സന്റെ കസ്റ്റമറെ പത്രമാപ്പീസിലേക്കു വിളിപ്പിച്ചു പ്രശംസിച്ചു!  

തന്നെക്കാള്‍ ബുദ്ധിമാനായിരിക്കും തന്റെ വായനക്കാരനെന്നു ഒരു നല്ല പത്രലേഖകന്‍ കരുതണമെന്നു പറയുന്നത് ഇതുകൊണ്ടാണ്! ആയിരം വായനക്കാരില്‍ ഒരു ‘ഗിരി’യെങ്കിലും ഉണ്ടാകില്ലേ? ആ സംഭവത്തിനു ശേഷം, പുതിയ ഇയര്‍ ബുക്ക് ഇറങ്ങിയാല്‍ ഫസ്റ്റ്-റീഡര്‍-ഫീഡ്‌ബേക്ക് അറിയാന്‍ അവര്‍ ബന്ധപ്പെടുന്നത് ഗിരിയെയാണ്! ചാലക്കുടിക്കാരനെ പെട്ടെന്നു കിട്ടിയില്ലെങ്കില്‍ ജോണ്‍സനെ വിളിച്ചു ഓര്‍മ്മപ്പെടുത്തും. അവര്‍ക്കറിയാം ബൃഹത്തായ പ്രസിദ്ധീകരണ പ്രക്രിയയുടെ അവസാനത്തേയും പരമ പ്രധാനവുമായ ദൗത്യത്തിനു ചുക്കാന്‍ പിടിക്കുന്നത് വിപണനം ചെയ്യുന്നവരാണെന്ന്!  

ഇറങ്ങിയാലുടനെ സര്‍വ്വ ഓണപ്പതിപ്പുകളും വായിച്ചു, മേന്മ അധികമുള്ളതിന്റെ  കൂടുതല്‍ കോപ്പികള്‍ സ്റ്റോക്കു ചെയ്യാന്‍ ജോണ്‍സനോട് അഭിപ്രായപ്പെടുന്നതും ഗിരിയാണ്. തീവ്ര വായനക്കാരനായ ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു വരുത്തിയ അധികക്കോപ്പികള്‍ ഞൊടിയിടയില്‍ വിറ്റുതീര്‍ന്ന ചരിത്രമേ ഇതുവരെയുള്ളു!  

ഏതെങ്കിലുമൊരു ആനുകാലികം ആദ്യമായി വിപണിയില്‍ എത്തുമ്പോള്‍ അതിന്റെ ഒരു കോപ്പി വാങ്ങി ഷോകെയ്‌സില്‍ വെക്കുന്ന വിന്‍സെന്റും, ഒരു പ്രത്യേക വാരികയുടെ ഓരോ ലക്കത്തിന്റെയും ഒരു കോപ്പി വാങ്ങി ഭദ്രമായി വീട്ടില്‍ സൂക്ഷിക്കുന്ന ബി.എസ്.എന്‍.എല്‍ ഓഫീസറും, ഒരു ദൈ്വവാരിക വില കൊടുത്തു വങ്ങി വേറെ മൂന്നു ദൈ്വവാരികള്‍ സൗജന്യമായി മറിച്ചു നോക്കാന്‍ അനുവാദം ചോദിക്കുന്ന ചെറുപ്പക്കാരനും ജോണ്‍സന്റെ മറ്റു ചില സവിശേഷ സന്ദര്‍ശകരാണ്.  

സര്‍ക്കുലേഷന്‍ കുറഞ്ഞതിനാല്‍ നിലവിലുള്ളതു നിര്‍ത്തുന്നതും, ഏറെ പ്രതീക്ഷയോടെ നൂതനമായ അച്ചടിസംരംഭങ്ങള്‍ തുടങ്ങുന്നതും ഇന്നിന്റെ രീതിയായതിനാല്‍, ജോണ്‍സനെ കണ്ട് പുതിയതെത്തിയോയെന്നു ചോദിക്കാന്‍ വിന്‍സെന്റിനുനു നിത്യേനെയെന്നോണം വരേണ്ടിവരുന്നു!  

ജോണ്‍സന്റെ അപ്പച്ചന്‍, തട്ടില്‍ തെക്കുമ്പത്ത് അന്തോണി എഴുപത്തഞ്ചു  വര്‍ഷം മുന്നെ ആരംഭിച്ച ഈ എളിയ സ്ഥാപനം! നഗരത്തില്‍ പെട്ടെന്നു പച്ചപിടിച്ചു.

കുഞ്ഞുമൊയ്തീന്‍ ഹാജിയാണ് അന്തോണിച്ചേട്ടന് ഈ കട നില്‍ക്കുന്ന സ്ഥലം പണ്ട് അനുവദിച്ചത്. ഹാജിയുടെ മകന്‍ പി. കെ ആരിഫിനെ അന്തോണിച്ചേട്ടന്റെ മകന്‍, തന്റെ അപ്പച്ചനു തുല്യം ഇന്നു ബഹുമാനിക്കുന്നത്, അദ്ദേഹം സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായതുകൊണ്ടല്ല, ‘ആരിഫ് ഇക്ക’ താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹി ആയതുകൊണ്ടാണെന്നു ജോണ്‍സണ്‍ നെഞ്ചില്‍ കൈവച്ചു പറയുന്നു.  

ഒമ്പതാം ക്ലാസില്‍വച്ചു സ്‌കൂള്‍ പുസ്തകങ്ങളോടു വിടചൊല്ലി ആനുകാലികങ്ങളോടു കൂട്ടുകൂടിയ ജോണ്‍സണ്‍, തകര ഷീറ്റ് മേഞ്ഞ ഈ ഇത്തിരി സ്റ്റാളില്‍ വിജയകരമായി പിന്നിട്ടത് നീണ്ട മുപ്പത്തിയേഴു വിജ്ഞാനവില്‍പ്പന വര്‍ഷങ്ങള്‍!

Tags: പുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.