ചെന്നൈ: നടി നയന്‍താര ഇരട്ടക്കുട്ടികളുടെ അമ്മയായ വാര്‍ത്ത നയന്‍താര-വിഘ്നേഷ് ദമ്പതികള്‍ ഞായറാഴ്ച പുറത്തുവിട്ടു. രണ്ടും ആണ്‍കുഞ്ഞുങ്ങളാണ്.
നയന്‍താരയും വിഘ്നേഷും ഇരട്ടക്കുട്ടികളുടെ പാദങ്ങള്‍ ചുംബക്കുന്ന ചിത്രങ്ങളും ട്വിറ്ററിലൂടെ പുറത്തുവിട്ടു. ‘നയനും ഞാനും അപ്പയും അമ്മയുമായി’ എന്നാണ് ചിത്രത്തോടൊപ്പം വിഘ്നേഷ് കുറിച്ചത്. “ഇരട്ട ആണ്‍കുഞ്ഞുങ്ങളാല്‍ ഞങ്ങള്‍ അനുഗൃഹീതരായി. ഞങ്ങള്‍ പ്രാര്‍ത്ഥനകളും പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും ചേര്‍ന്ന് രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തില്‍ അതിന്റെ സാക്ഷാല്ക്കാരമുണ്ടായി. ഞങ്ങളുടെ ജീവനും ലോകവുമായ കുഞ്ഞുങ്ങള്‍ക്ക് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം.” – നയന്‍താര ട്വിറ്ററില്‍ കുറിച്ചു.
നയന്‍താര ഫാന്‍സ് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനസന്ദേശങ്ങള്‍ കൈമാറുന്നതോടെ നയന്‍താര എന്ന പേര് ട്വിറ്ററില്‍ ട്രെന്‍ഡായി മാറി. പിന്നാലെ സിനിമാ താരങ്ങളും വിഘ്നേഷ്-നയന്‍താര ദമ്പതികള്‍ക്ക് ആശംസസന്ദേശങ്ങള്‍ നേര്‍ന്നു. ഇതോടൊപ്പം നയന്‍താര അഭിനയിച്ച ഒടുവില്‍ റിലീസായ ചിരഞ്ജീവി ചിത്രം ഗോഡ്ഫാദര് 100 കോടി ക്ലബ്ബില്‍ കയറിയതും ലേഡി സൂപ്പര്‍ സ്റ്റാറിന്റെ സന്തോഷം ഇരട്ടിപ്പിക്കുന്നു. ചെന്നൈയിലാണ് ഇരുവരും വിവാഹിതരായത്. ഷാരൂഖ് ഖാന് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ പങ്കെടുത്തിരുന്ന ചടങ്ങ താരനിബിഢമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: