ന്യൂദല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പനെ സമാധാനത്തിന്റെ നൊബല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്യുമെന്നു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വീരവാദം മുഴക്കിയ പത്രപ്രവര്ത്തകയൂണിയന് ദല്‍ഹി ഘടകം സെക്രട്ടറി ഡി ധനു സുമോദിനെ കുറിച്ച് ഏജന്‍സികള്‍ വിശദമായി അന്വേഷിക്കുന്നു. സിദ്ദിഖ് കാപ്പന്റെ ജയില്‍വാസത്തിന്റെ രണ്ടാം വാര്‍ഷികാചരണത്തിനു ദല്‍ഹിയില്‍ മെഴുകുതിരി പ്രകടനം നടത്തുമന്ന് ധന സുമോദ് അറിയിച്ചിരുന്നെങ്കിലും ആരും എത്താത്തതിനാല്‍ പരിപാടി ഉപേക്ഷിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ധനുസുമോദ് ഇപ്പോള്‍ മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫാണ്.
രാജ്യത്ത് മതസ്പര്‍ധ വളര്‍ത്തിയ ബീഫ് വിവാദം ധനു സുമോദ് – സിദ്ദിഖ് കാപ്പ സംയുക്ത സംരംഭമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. കേരള ഹൗസ് കാന്റീനില്‍ കൊളുത്തി വിട്ട ബീഫ് വിവാദം രാജ്യത്തെ ക്യാംപസുകളിലും തെരുവുകളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് മുഖപത്രം തേജസിന്റെ ഡല്‍ഹി ലേഖകനായിരുന്ന സിദ്ദിഖ് കാപ്പനും കെയുഡബ്ല്യുജെ സെക്രട്ടറി ധന സുമോദുമായിരുന്നു വിവാദത്തിന്റെ സൂത്രധാരന്മാര്.
ബീഫ് വിവാദ കാലത്ത് മംഗളം ലേഖകനായിരുന്ന ധന സുമോദ് പിന്നീട് രമേശ് ചെന്നിത്തലയുടെ സ്റ്റാഫില്‍ അംഗമായി. ധന സുമോദിനു ശേഷമാണ് കാപ്പന് കെയുഡബ്ല്യുജെ സെക്രട്ടറിയാകുന്നത്. മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫായി തിരിച്ചെത്തിയ ശേഷം വീണ്ടും ധന സുമോദ് കെയുഡബ്ല്യുജെ സെക്രട്ടറിയായി.
ജന്തര്‍ മന്ദര്‍ റോഡില്‍ കേരള ഹൗസിന് എതിര്‍വശത്തുള്ള ധവന് ദ്വീപ് ബില്‍ഡിങ്ങിലെ തേജസ് ഓഫിസായിരുന്നു കെ യുഡബ്ല്യുജെ – പോപ്പുലര്‍ ഫ്രണ്ട് ഗൂഡാലോചനകളുടെ സങ്കേതം. ബീഫിന്റെ പേരില്‍ വ്യാജ വിവാദം സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഗൂഡ പദ്ധതിയില്‍ സിദ്ദിഖ് കാപ്പനൊപ്പം ധനസുമോദും സജീവ പങ്കാളിയായി.
കേരള ഹൗസ് കാന്റീനിലെ പോത്തിറച്ചി െ്രെഫയെ പശുവിറച്ചിയായി ഉത്തരേന്ത്യന്‍ ഹിന്ദു സംഘടനാ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് ധനസുമോദും കാപ്പനും ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തനെ സമീപിച്ചു. താന്‍ കേരളം ത്തിലെ കാലടി സര്‍വകലാശാലയിലെ എ ബി വി പി നേതാവായിരുന്നെന്നും കേരള ഹൗസ് കാന്റീനിലെ പശുവിറച്ചി വില്പന മനക്ലേശമുണ്ടാക്കുന്നതായും ധന സുമോദ് വിഷ്ണു ഗുപ്തനെ അറിയിച്ചു.
ഭാരതീയ ഗോ രക്ഷാ ക്രാന്തി പ്രവര്‍ത്തകരെയും കൂട്ടി വിഷ്ണു ഗുപ്തനും സംഘവും കേരള ഹൗസ് കാന്റീനിലെത്തി. സംഘര്‍ഷം ഷൂട്ട് ചെയ്യാന്‍ കാപ്പനും സുമോദും കാമറാമാന്മാരെയും തയാറാക്കി നിര്‍ത്തിയിരുന്നു. ബീഫ് ഉണ്ടോയെന്ന വിഷ്ണു ഗുപ്തന്റെ ചോദ്യത്തിനു കിട്ടുമെന്ന് കാന്റീന് കാഷ്യര്‍ മറുപടി നല്കി. പശുവിറച്ചിയാണെന്നു കരുതി ഹിന്ദു സേനക്കാര്‍ കാന്റീന് അടിച്ചു തകര്‍ത്തു. ഉത്തരേന്ത്യയില്‍ പശുവിറച്ചി നിരോധിച്ചിട്ടുണ്ടെങ്കിലും പോത്തിറച്ചിക്കു നിരോധനമില്ല.
ബീഫിന്റെ പേരില്‍ കേരള ഹൗസിലുണ്ടായ സംഘര്‍ഷം മിനിട്ടുകള്‍ക്കകം ദേശീയ വാര്‍ത്തയായി. കാപ്പനും ധനസുമോദും വിഷ്വലുകള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്കി. വിവാദമായതോടെ ഭയപ്പാടിലായ കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ വിശ്വാസ് മേത്ത കാന്റീനിലെ ബീഫ് വില്‍പ്പന തടഞ്ഞു.
ഇതോടെ ഭക്ഷണത്തിനുള്ള അവകാശം നിഷേധിക്കുന്നുവെന്ന ആരോപണവുമായി ഇടതു സംഘടനകള്‍ രംഗത്തെത്തി. കേരളത്തിലെ എം പിമാര്‍ കേരള ഹൗസില്‍ ധര്‍ണ നടത്തി. ധ ന സുമോദിന്റെ നേതൃത്വത്തില്‍ കെ യുഡബ്ല്യുജെയും കേരള ഹൗസില്‍ പ്രകടനം നടത്തി. സംഘപരിവാര്‍ വിരുദ്ധ പ്ലക്കാര്‍ഡുമായി സിദ്ദിഖ് കാപ്പന് കെ യുഡബ്ല്യുജെ പ്രകടനത്തില്‍ അലറി മുദ്രാവാക്യം വിളിക്കുന്ന ഫോട്ടോ പല ദേശീയ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.
രാജ്യവ്യാപകമായി ഡി വൈ എഫ് ഐ ബീഫ് ഫെസ്റ്റുകള്‍ നടത്തുമെന്ന പ്രഖ്യാപനം നടത്തി എം.ബി.രാജേഷ് എം പി പോപ്പുലര്‍ ഫ്രണ്ടിന്റെ ബീഫ് വിവാദ അജന്‍ഡയ്ക്ക് ഇടതുപക്ഷ പിന്തുണ ഉറപ്പിച്ചു. രാജേഷിന് ചെല്ലപ്പേരും കിട്ടി. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസും ബീഫ് ഫെസ്റ്റ് ക്യാമ്പെയിന് തുടങ്ങി. റിജില്‍ മാക്കുറ്റി നടുറോഡില്‍ പശുക്കുട്ടിയെ കഴുത്തു വെട്ടി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രിയങ്കരനായി. രാജ്യത്തു പല ക്യാംപസുകളിലും എസ് എഫ് ഐ ക്യാംപസ് ഫ്രണ്ടുമായി ചേര്‍ന്നാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
സിദ്ദിഖ് കാപ്പന് ധന സുമോദ് കൂട്ടുകെട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബീഫ് വിവാദം വന്‍ വിജയമായി. അണിയറയില്‍ മറഞ്ഞു നിന്ന പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യം പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റഡാറില്‍ പതിഞ്ഞു. സിദ്ദിഖ് കാപ്പന് പിന്നീട് യു പി പൊലീസിന്റെ പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: