ലഖ്നൗ : ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയേക്കാള്‍ മികച്ചതാക്കുമെന്ന് സംസ്ഥാനത്തിന് വാഗ്ദാനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ 81-ാം സമ്മേളനത്തില്‍ സംസാരിക്കവെയാണ് നിതിന്‍ ഗഡ്കരി വമ്പന്‍ പാക്കേജ് പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശിനായി 8000 കോടിയുടെ റോഡ് പദ്ധതികളുടെ പാക്കേജും ഗഡ്കരി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ റോഡുകള്‍ 2024-ന് മുമ്പ് അമേരിക്കയേക്കാള്‍ മികച്ചതാക്കേണ്ടതുണ്ട്. ഇതിനായി മോദി സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ യുപിക്കായുള്ള ഫണ്ട്് അനുവദിക്കും. മൊത്തം എണ്ണായിരം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്നതിനുള്ള തുടക്കമാണ്. നല്ല റോഡുകളുടെ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കും. സുരക്ഷയേറിയതും ഗുണമേന്മയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം കേന്ദ്രം ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: