ആലപ്പുഴ: മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ നിയമം ലംഘിച്ച ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ 86 കേസുകളില്‍ 93,500രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം 36 കേസുകളില്‍ 32,750രൂപ പിഴ ഈടാക്കിയിരുന്നു. വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ വദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ ജീവന് പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ആര്‍ടിഒ സജിപ്രസാദിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് ഫേസ്-3 പരിശോധനയുമായി രംഗത്ത് വന്നത്.
ചേര്‍ത്തല, ആലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ബസുകളുടെ വേഗപൂട്ട് വിച്ഛേദിക്കല്‍ അധിക ലൈറ്റ് ഘടിപ്പിക്കല്‍, അമിത ശബ്ദത്തിലുളള മ്യൂസിക് സിസ്റ്റം, എയര്‍ഹോണ്‍ എന്നിവ ഉപയോഗിച്ചതായി കണ്ടെത്തിയതിനാണ് പിഴ ഈടാക്കിയത്. അപാകതകള്‍ പരിഹരിച്ച് ബന്ധപ്പെട്ട ആര്‍ടിഒ ഓഫീസുകളില്‍ ഹാജരാകാനും വാഹന ഉടമകള്‍ക്ക് നിര്‍ദേശം നല്കി. പരിശോധന വിവരങ്ങള്‍: (ആര്‍ടിഒ ഓഫീസിന്റെ പേര്,കേസിന്റെ എണ്ണം,പിഴ രൂപയില്‍). ആലപ്പുഴ-19-9750,കായംകുളം- 11- 18500,ചെങ്ങന്നൂര്‍- 26-31000,മാവേലിക്കര- 06-10500,ചേര്‍ത്തല- 20- 15750, കുട്ടനാട്- 4- 8000.
പ്രതികരിക്കാൻ ഇവിടെ എഴുതുക: