ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മുതിര്‍ന്ന നേതാക്കളായ ശശി തരൂരും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് അവസാനിച്ചതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥികളായി മധുസൂദന്‍ മിസ്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇരുവര്‍ക്കും ഇന്ന് മുതല്‍ ഔദ്യോഗികമായി പ്രചാരണം നടത്താമെന്നും അറിയിച്ചു.
ഈ മാസം 17ന് രഹസ്യ ബാലറ്റ് വഴിയാണ് വോട്ടെടുപ്പ് നടക്കുക. തുടര്‍ന്ന് 19ന് വോട്ടെണ്ണലും നടക്കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് സജ്ജീകരിക്കുകയെന്നും മിസ്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: