ന്യൂദല്‍ഹി: മോദിയെ വിമര്‍ശിക്കുമ്പോള്‍ അദാനിയെയും അംബാനിയെയും ചേര്‍ത്ത് പറയുന്ന രാഹുല്‍ഗാന്ധിയ്‌ക്ക് പക്ഷെ ശനിയാഴ്ച നാവ് അടക്കേണ്ടി വന്നു. കാരണം കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ അദാനി നല്കിയത് 60,000 കോടിയുടെ ബിസിനസ് പദ്ധതികള്‍.
ചുവന്ന പരവതാനി വിരിച്ചാണ് ‘ഇന്‍വെസ്റ്റ് രാജസ്ഥാന്‍ ഉച്ചകോടി’യില്‍ പങ്കെടുക്കാനെത്തിയ അദാനിയെ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് സ്വീകരിച്ചത്. ഇതേക്കുറിച്ച് ഭാരത് ജോഡോ യാത്രയില്‍ കര്‍ണ്ണാടകത്തിലെത്തിയ രാഹുല്‍ ഗാന്ധിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോല്‍ രാഹുല്‍ പറഞ്ഞത് ഇതാണ്:”60,000 കോടിയുടെ പദ്ധതിയാണ് അദാനി നല്‍കിയത്. ഒരു മുഖ്യമന്ത്രിയ്‌ക്കും നിരസിയ്‌ക്കാനാവാത്ത ഓഫറാണിത്. ഞാന്‍ ബിസിനസുകാര്‍ക്കോ കോര്‍പറേറ്റുകള്‍ക്കോ എതിരല്ല.”
സമൂഹമാധ്യമങ്ങളില്‍ ഇതോടെ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ശക്തമായ ആക്രമണം നടക്കുകയാണ്. കോണ്‍ഗ്രസിന് പണമിറക്കിയാല്‍ അദാനിയും സ്വീകാര്യനാവും എന്ന് തുടങ്ങി ഒട്ടേറെ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: