ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് നാളെ തുടക്കം. സന്ദര്‍ശനത്തിന്റെ ഭാഗമായി 14,500 കോടിരൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഒക്ടോബര്‍ ഒമ്പതിനു വൈകിട്ട് മെഹ്സാനയിലെ മൊധേരയെ ഇന്ത്യയിലെ ആദ്യ 24*7 സൗരോര്‍ജഗ്രാമമായി നരേന്ദ്ര മോദി പ്രഖ്യാപിക്കും. മൊധേരയില്‍ 3900 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. തുടര്‍ന്ന് മോധേശ്വരി മാതാക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയ ശേഷം സൂര്യക്ഷേത്രവും സന്ദര്‍ശിക്കും.
ഒക്ടോബര്‍ 10നു രാവിലെ 11നു പ്രധാനമന്ത്രി ബറൂച്ചിലെ അമോദില്‍ വിവിധ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഉച്ചകഴിഞ്ഞ് അഹമ്മദാബാദില്‍ 1300 കോടിരൂപയുടെ ആരോഗ്യസംരക്ഷണസൗകര്യങ്ങളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. മോദി വിദ്യാഭ്യാസ സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിനു ജാംനഗറില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഒക്ടോബര്‍ 11ന് ഉച്ചയ്ക്ക് 2.15ന് അഹമ്മദാബാദിലെ അസര്‍വ സിവില്‍ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. രാസഔഷധവ്യവസായ മേഖലകളില്‍ ഊന്നല്‍ നല്കി ഭറൂച്ചില്‍ 8000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. തുടര്‍ന്നദ്ദേഹം ഉജ്ജയിനിലെ ശ്രീമഹാകാലേശ്വര ക്ഷേത്രത്തിലേക്കു പോകും. വൈകിട്ട് 5.45ന് അവിടെ ദര്‍ശനവും പൂജയും നടത്തും. വൈകിട്ട് 6.30നു ശ്രീ മഹാകാല്‍ ലോക് സമര്‍പ്പണം നടത്തുന്ന അദ്ദേഹം 7.15ന് ഉജ്ജയിനില്‍ പൊതുചടങ്ങിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: