ന്യൂദല്‍ഹി: ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഇറാനി നടി മന്ദാന കരീമി മുംബൈയില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഒരു പ്ലക്കാര്‍ഡ് ഉയര്‍ത്തി ഒറ്റയ്‌ക്കാണ് മന്ദാന കരീമി മുംബൈയില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടത്തിയത്.
“എന്തുകൊണ്ടാണ് മുംബൈയില്‍ മറ്റ് മുസ്ലിം സ്ത്രീകള്‍ ആരും ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ മന്ദാന കരിമീയോടൊപ്പം പങ്കെടുത്തില്ല?”- ഈ ചോദ്യം ട്വിറ്ററില്‍ ഉയര്‍ത്തുകയായിരുന്നു ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്‍. എന്തേ ഒരാളും മന്ദാന കരിമിയെ അനുകൂലിച്ച് മുംബൈയില്‍ രംഗത്ത് വന്നില്ലെന്ന ചോദ്യത്തിന് പക്ഷെ മൗനമാണ് ഉത്തരം.
ഇറാനില്‍ കഴിഞ്ഞ മാസമാണ് 22 കാരിയായ മഹ്സ അമിനിയെ ഹിജാബ് ധരിക്കാത്തതിന് സദാചാരപൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവര്‍ മരിച്ചു. തുടര്‍ന്ന് ഇറാനില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബിനെതിരെ സമരം നടത്തുകയാണ്. തലമുടി മുറിച്ചും ഹിജാബ് തീയില്‍ വലിച്ചെറിഞ്ഞുമാണ് അവിടെ സ്ത്രീകളുടെ പ്രക്ഷോഭം. അതേ സമയം കര്‍ണ്ണാടകയില്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറിയില്‍ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: