മുംബൈ: പ്രമുഖ ഹിന്ദു ക്ഷേത്രങ്ങളായ അയോധ്യ രാമക്ഷേത്രവും മഥുര ശ്രീകൃഷ്ണ ക്ഷേത്രവും ബോംബിട്ട് തകര്‍ക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരന്റെ ഭീഷണിക്കത്. മഹാരാഷ്ട്ര ബിജെപി എംഎല്‍എ ബിജെപി എംഎല്‍എ വിജയ്കുമാര്‍ ദേശ്മുഖിനാണ് പിഎഫ്ഐ നേതാവ് മൊഹമ്മദ് ഷാഫി ബിരാജ്ദറിന്റെ പേരില്‍ വധഭീഷണി അടക്കമുള്ള കത്ത് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കള്‍ തങ്ങളുടെ ലിസ്റ്റില്‍ ഉണ്ടെന്നും ഇവര്‍ തങ്ങളുടെ റഡാറിലാണെന്നും കത്തില്‍ പറയുന്നു. ഒപ്പം, പിഎഫ്ഐ നിരോധിച്ചതിന്റെ പ്രതികാരമായി എംഎല്‍എയുടെ തലയറക്കുമെന്നും കത്തില്‍ പറയുന്നു. കത്തിന്റെ സത്യാവസ്ഥ സോലാപൂര്‍ പോലീസ് അന്വേഷിക്കുന്നുണ്ട്, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
‘ഓപ്പറേഷന് ഒക്ടോപസ്’ എന്ന പേരില്‍ വിവിധ അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന്, ഇന്ത്യയിലുടനീളമുള്ള നിരവധി സ്ഥലങ്ങളില്‍ വന്‍തോതിലുള്ള റെയ്ഡുകള്‍ നടത്തുകയും തീവ്രവാദ സംഘടനകളും തീവ്രവാദ ഗ്രൂപ്പായ പിഎഫ്ഐയും തമ്മിലുള്ള ബന്ധം കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെ സംഘടനയെ രാജ്യത്ത് നിരോധിക്കുകയും നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: