Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുരന്തം വരുമ്പോള്‍ പോരാ പരിശോധനയും നടപടിയും

വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിക്കാനും, അത് ലംഘിച്ചാല്‍ നടപടിയെടുക്കാനും മോട്ടോര്‍വാഹന വകുപ്പില്‍ ആളുണ്ടാവണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം. എല്ലാറ്റിനുമുപരി കോടതികളുടെ ശക്തമായ ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

Janmabhumi Online by Janmabhumi Online
Oct 8, 2022, 06:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഒന്‍പതുപേരുടെ ജീവനെടുത്ത വടക്കഞ്ചേരി ബസ്സപകടത്തിനു പിന്നാലെ സര്‍ക്കാര്‍, പരിശോധനയും നടപടികളും ശക്തമാക്കിയത്രേ. നല്ലകാര്യം. പക്ഷെ, നിയമ വ്യവസ്ഥ പാലിക്കപ്പെടണമെങ്കില്‍ അപകടങ്ങളുടെ ഓര്‍മപ്പെടുത്തല്‍ വേണ്ടിവരുമെന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല.  ഈ ശുഷ്‌കാന്തി നേരത്തെ കാണിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ?  

വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്‌ക്കു പോയ ടൂറിസ്റ്റ് ബസ് പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ സംഭവം കേരളത്തെയെന്നല്ല, രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചു എന്നത് വാസ്തവം. ഗവര്‍ണര്‍ക്കു പുറമെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും നടുക്കവും ദുഃഖവും പ്രകടിപ്പിച്ചത് ഈ ദുരന്തത്തിന്റെ വ്യാപ്തിയെയാണ് കാണിക്കുന്നത്.  വാഹനങ്ങള്‍ അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട് കൂട്ടിയിടിച്ചുണ്ടാകുന്ന അപകടമായി വടക്കഞ്ചേരി ദുരന്തത്തെ കാണാനാവില്ല. വരുത്തിവച്ച അപകടമാണിത്. അമിതവേഗതയില്‍ പാഞ്ഞ  ടൂറിസ്റ്റ് ബസ്സ്  മുന്നറിയിപ്പുകള്‍ അവഗണിച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സിനെ നിയമവിരുദ്ധമായി ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടം ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു.  അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടതില്‍ നിന്നുതന്നെ ഡ്രൈവറുടെ  മനോഭാവം വ്യക്തമാണ്. പിന്നീട് പോലീസ് പിടിയിലായ ഈ വ്യക്തിക്കു പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളും ദുഃഖത്തില്‍ പങ്കുചേരുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്.

അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി നടത്തിയിരിക്കുന്ന അതിശക്തമായ പ്രതികരണം അധികൃതരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കേരളത്തെ കൊലക്കളമാക്കാന്‍ അനുവദിക്കില്ലെന്നും, ഇത്തരം അപകടങ്ങള്‍ മേലിലുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത് മുഖവിലയ്‌ക്കെടുക്കാന്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും ബാധ്യതയുണ്ട്. പൊതുനിരത്തുകള്‍ തങ്ങളുടെ സ്വകാര്യസ്വത്താണെന്ന മട്ടിലാണ് പല ഡ്രൈവര്‍മാരും ബസ്സുകള്‍ ഓടിക്കുന്നതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം പൂര്‍ണമായും ശരിയാണ്. വടക്കഞ്ചേരിയിലെ  അപകടത്തിനിടയാക്കിയതും ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ കടുത്ത അച്ചടക്കരാഹിത്യവും അഹങ്കാരവുമാണ്. 97 കിലോമീറ്റര്‍ വേഗതയിലാണ് ഈ വാഹനം ഓടിച്ചിരുന്നത് എന്നതില്‍നിന്നുതന്നെ ഇത് വ്യക്തമാണല്ലോ. സംസ്ഥാനത്തെ പല ടൂറിസ്റ്റുബസ്സുകളും ഈ രീതിയില്‍ത്തന്നെയാണ് ഓടിക്കുന്നത്. നിയമവിരുദ്ധമായ എയര്‍ഹോണുകളും ലേസര്‍ലൈറ്റുകളുമൊക്കെ മിക്ക ടൂറിസ്റ്റുബസ്സുകളിലും കാണാം. വേഗം നിയന്ത്രിക്കുന്നതിനുള്ള സ്പീഡ് ഗവര്‍ണര്‍ വിച്‌ഛേദിച്ച നിലയിലുമായിരിക്കും. ഓട്ടത്തിനിടയില്‍ സിനിമകളെ വെല്ലുന്ന അഭ്യാസപ്രകടനങ്ങളാണ് ഈ ബസ്സുകള്‍ കാണിക്കുന്നത്. ഇതിനു പറ്റിയ ഡ്രൈവര്‍മാരെയാണ് വയ്‌ക്കുന്നതും. വടക്കഞ്ചേരിയില്‍ അപകടം സൃഷ്ടിച്ച ഡ്രൈവര്‍ ഇക്കാര്യത്തില്‍ കുപ്രസിദ്ധനാണെന്നു സൂചിപ്പിക്കുന്ന  വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ഇത്തരക്കാര്‍  ഇനിയൊരിക്കലും വണ്ടി ഓടിക്കാന്‍ ഇടവരരുത്.

നല്ലൊരു ശതമാനം ബസ് ഡ്രൈവര്‍മാരും ഡ്രൈവിങ് നിയമത്തെക്കുറിച്ച് അജ്ഞരും, അറിവുള്ളവരാണെങ്കില്‍ത്തന്നെ അത് ലംഘിക്കാനുള്ള ആവേശം പ്രകടിപ്പിക്കുന്നവരുമാണ്. തങ്ങളുടെ അശ്രദ്ധകൊണ്ടും അനാസ്ഥകൊണ്ടും അപകടമുണ്ടായി ആളുകള്‍ മരിച്ചാല്‍ത്തന്നെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ക്ക് കഴിയുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കാണ് ഇവര്‍ക്കെതിരെ കേസെടുക്കുക. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെ ഒരു കാരണം ഇതാണ്. നിയമങ്ങളുണ്ടെങ്കിലും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ മടികാണിക്കുന്നു എന്നതാണ് വാസ്തവം. ബസ്സുകളിലെ യാത്രക്കാര്‍ അമിതവേഗം ചോദ്യം ചെയ്താല്‍ ബസ് ജീവനക്കാര്‍ ഗുണ്ടകളെപ്പോലെ പെരുമാറിക്കളയുമെന്നു പരാതിയുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ നിസ്സാര സംഭവമായിക്കണ്ട് അവഗണിക്കുകയാണ് പതിവ്. നിരത്തുകളിലെ കൂട്ടക്കൊലകളുടെ കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് നോക്കുകുത്തിയാണെന്നു പറയേണ്ടിവരും. ക്യാമറകള്‍ സ്ഥാപിച്ച് കാശ് പിരിക്കുന്നതില്‍ മാത്രമാണ് അവര്‍ക്ക് താല്‍പര്യം. ഇതൊക്കെ പാടെ മാറേണ്ടിയിരിക്കുന്നു. വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിക്കാനും, അത് ലംഘിച്ചാല്‍ നടപടിയെടുക്കാനും മോട്ടോര്‍വാഹന വകുപ്പില്‍ ആളുണ്ടാവണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം. നിയമത്തില്‍ അപര്യാപ്തതകളുണ്ടെങ്കില്‍ അത് പരിഹരിക്കണം. എല്ലാറ്റിനുമുപരി കോടതികളുടെ ശക്തമായ ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

Tags: മോട്ടോര്‍ വാഹന വകുപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂള്‍ ഡേയ്‌ക്ക് ജെസിബി ഉപയോഗിച്ച് ഭീതിപരത്തല്‍; ഇനി സ്കൂളുകളില്‍ ആഘോഷങ്ങള്‍ക്ക് വാഹനങ്ങള്‍ അനുവദിക്കില്ലെന്ന്മോട്ടോര്‍ വാഹനവകുപ്പ്

Kerala

നടന്‍ സുരാജ് വെഞ്ഞാറമൂട് ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്; കാരണം അലക്ഷ്യമായി വാഹനമോടിച്ചത്

Kerala

നമിതയുടെ മരണം: ബൈക്കിന് യാതൊരു കുഴപ്പവുമില്ല, അപകട കാരണം അമിത വേഗത; ആന്‍സന്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും

Kerala

ഹെല്‍മറ്റില്ലാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്ക് 500രൂപ പിഴ

Kerala

ട്രാഫിക് നിയമലംഘനം; പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരുടെ അധികാരപരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തും

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies