ന്യൂദല്‍ഹി:രാജരാജ ചോളന് ഹിന്ദു രാജാവല്ലെന്ന് പറയുന്നത് കേട്ട് താന്‍ അമ്പരന്നുവെന്ന് മുന്‍ എംപി ഡോ. കരണ്‍ സിങ്ങ്. ജമ്മു കശ്മീര്‍ ഭരിച്ച അവസാന രാജാവായ രാജാ ഹരി സിങ്ങിന്റെ മകന് കൂടിയാണ് ഡോ.കരണ്‍ സിങ്ങ്.
“ശിവന് ആദിമകാലം മുതലേയുള്ള ഒരു ഹിന്ദു ദൈവമാണ്. ശ്രീനഗര്‍ മുതല്‍ രാമേശ്വരം വരെയുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ തീവ്രമായ അര്‍പ്പണത്തിന് പാത്രമായ ദൈവമാണത്. ചോള രാജാവ് പണികഴിപ്പിച്ച ശിവക്ഷേത്രം മികച്ച ക്ഷേത്രങ്ങളില്‍ ഒന്നാണ്. അത് വാസ്തുശില്പകലയുടെ അത്ഭുതമായാണ് അറിയപ്പെടുന്നത്. “- ഡോ. കരണ്‍ സിങ്ങ് പറഞ്ഞു.
താന്‍ ചോളരാജാവ് പണികഴിപ്പിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തില്‍ പല തവണ തൊഴുതിട്ടുണ്ടെന്നും ഡോ. കരണ്‍സിങ്ങ് പറഞ്ഞു. “ശിവഭക്തര്‍ ഹിന്ദു അല്ലെന്ന് പറയുന്നത് കതോലിക്കര്‍ ക്രിസ്ത്യാനികളല്ലെന്ന് പറയുന്നതിന് തുല്ല്യമാണ്. ഇത്തരത്തിലുള്ള വാചകക്കസര്‍ത്തുകള്‍ നമ്മുടെ മഹത്തായ ഹിന്ദ മതത്തെ താറടിക്കാനും ആശയക്കുഴപ്പത്തിലാക്കാനും മാത്രമേ ഉതകൂ. അത് സ്വീകാര്യമല്ല. – ഡോ. കരണ്‍ സിങ്ങ് ചൂണ്ടിക്കാട്ടി.
ഹിന്ദു എന്ന വാക്ക് പിന്നീട് ചേര്ക്കപ്പെട്ടതായിരിക്കാം. പക്ഷെ ശൈവ, വിഷ്ണു, ഹനുമാന്, ഗണേശ, മഹാലക്ഷ്മി, മഹാകാളി എന്നിവയെല്ലാം നൂറ്റാണ്ടുകളായി സനാതന ധര്‍മ്മത്തിന്റെ ഭാഗമായിരുന്നു. ശൈവമതം, വൈഷ്ണവമതം, ശക്തി എന്നിവ ഹിന്ദു മതത്തിന്റെ മൂന്ന് വഴിത്താരകളാണ്. ലോകമെമ്പാടും ഇതിന് കോടിക്കണക്കായ ഭക്തരുണ്ട്. – ഡോ. കരണ്‍ സിങ്ങ് അഭിപ്രായപ്പെട്ടു.
മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്വന് എന്ന സിനിമ പുറത്തുവന്ന ശേഷം സംവി യകന് വെട്രിമാരനാണ് രാജ രാജ ചോള രാജാവ് ഹിന്ദുവല്ലെന്ന വിവാദപ്രസ്താവന ആദ്യം നടത്തിയത്. പിന്നാലെ നടന് കമലഹാസനും ഇതിനെ പിന്തുണച്ചു. വൈഷണവം, ശൈവം, സമാനം എന്നീ മൂന്ന് വിശ്വാസധാരകളാണ് ആദ്യം ഉണ്ടായിരുന്നതെന്നും ഹിന്ദു എന്ന വാക്ക് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നതാണെന്നും അതുകൊണ്ട് ചോള രാജവംശം ഹിന്ദുമതമല്ലെന്നുമാണ് കമലഹാസന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: