ന്യൂദല്‍ഹി: ചോള രാജവംശകാലത്ത് ഹിന്ദുമതം ഇല്ലായിരുന്നുവെന്ന കമല്‍ഹാസന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഘ് വി. ” ‘ഹിന്ദു’ എന്ന വാക്ക് ചോളരാജാവിന്റെ ഭരണകാലത്ത് ഇല്ലായിരുന്നെങ്കിലും അവര്‍ നിരവധി ഹിന്ദു ദൈവങ്ങളെ ആരാധിച്ചിരുന്നു. ശിവന്, വിഷ്ണു തുടങ്ങിയ ഹിന്ദു ദൈവങ്ങളെ ആരാധിച്ചിരുന്നു. മാത്രമല്ല, നിരവധി രാജ്യങ്ങളിലേക്ക് ഇവര്‍ സനാതന ധര്‍മ്മം പ്രചരിപ്പിച്ചിരുന്നു”- അഭിഷേക് മനു സിംഘ് വി വാദിച്ചു.
മതത്തെ നിഷേധിക്കല്‍ ഒരിക്കലും തമിഴ്നാടിന്റെ അടിസ്ഥാന സ്വഭാവമല്ലെന്നും അഭിഷേക് മനു സിംഘ് വി കമലഹാസന്റെ വാദത്തെ തകര്‍ത്തുകൊണ്ട് പറഞ്ഞു. ചോള രാജാവായ രാജ രാജ ചോളന്റെ കഥ പറയുന്ന മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്വന് എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഹിന്ദു മതത്തിനും ബിജെപിയ്ക്കും എതിരെ ശക്തമായ ആക്രമണം നടക്കുന്നതിനിടയിലാണ് അഭിഷേക് മനു സിംഘ് വിയുടെ ഈ വിശദീകരണം.
“ഹിന്ദു എന്ന മതം രാജാരാജ ചോളന്റെ കാലഘട്ടത്തില്‍ നിലനിന്നിരുന്നില്ല. വൈനം, വൈനവം, ശൈവം, സാമനം തുടങ്ങിയ വാക്കുകള്‍ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഹിന്ദു എന്ന പദം പിന്നീട് ബ്രിട്ടീഷുകാരാണ് കൊണ്ടുവന്നത്”- ഇതായിരുന്നു കമല്‍ ഹാസന്റെ വിവാദ പ്രസ്താവന. 9ാം നൂറ്റാണ്ടു മുതല്‍ 13ാം നൂറ്റാണ്ടുവരെയാണ് ചോള രാജവംശം തെക്കേ ഇന്ത്യ ഭരിച്ചത്. ഇക്കാലയളവില്‍ അവര്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ശ്രീലങ്കയും ആക്രമിച്ചു. തമിഴ്നാട്ടിലെ ബൃഹദീശ്വര ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളും രാജരാജചോളന് പണികഴിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ആരാണ് ഇദ്ദേഹം ഹിന്ദുവല്ലെന്നും തമിഴ്നാട്ടുകാര്‍ ഹിന്ദുക്കളല്ലെന്നും ഉള്ള പ്രചാരണം അഴിച്ചുവിടുന്നതെന്നത് ദുരൂഹമായി തുടരുന്നു. മതപരിവര്‍ത്തനം ശക്തമായി നടക്കുന്ന സംസ്ഥാനം കൂടിയാണ് തമിഴ്നനാട്. അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി അതിശക്തമായ നീക്കം നടത്തുന്നതിനിടെ ദ്രാവിഡ പാര്‍ട്ടികളും ബിജെപി വിരുദ്ധ ശക്തികളും പൊന്നിയില്‍ ശെല്‍വല്‍ 1 എന്ന മണി രത്നം സിനിമയുടെ പശ്ചാത്തലത്തില്‍ വീണ്ടും ആര്യ-ദ്രാവിഡ വിഭാഗീയതകളും ഉയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: