കൊല്ലം: നവംബര്‍ 15 മുതല്‍ 30 വരെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ അഫ്സാന പര്‍വീണ്‍. റാലിയുടെ ഒരുക്കങ്ങള്‍ പരിശോധിക്കുകയായിരുന്നു കളക്ടര്‍.
സ്റ്റേഡിയത്തിലെ സൗകര്യവും റാലി നടക്കുന്ന ഗ്രൗണ്ടിലെ സ്ഥിതിഗതികളും വിലയിരുത്തി. ജനജീവിതം തടസ്സപ്പെടാതെ റാലി സംഘടിപ്പിക്കുന്നതിനായി പോലീസിനെ ചുമതലപ്പെടുത്തി. സ്റ്റേഡിയത്തിലെ ടെന്നീസ് കോര്‍ട്ട് റാലിക്ക് ഉപയോഗിക്കാനായി സ്പോര്‍ട്സ് കൗണ്‍സിലിന്റെ അനുമതി തേടും. റാലിയോട് അനുബന്ധിച്ച് സ്റ്റേഡിയത്തിലും ഗ്രൗണ്ടുകളിലുമായി സിസിടിവി കാമറ സജ്ജീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
എഡിഎം ആര്. ബീനറാണി, അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എ. പ്രദീപ്കുമാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സുവര്‍ണകുമാര്‍, കരസേന ഓഫീസര്‍ മേജര്‍ മനീഷ് ഭോല, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: