മുംബൈ: ഹിജാബിന്റെ പേരില്‍ കൊല്ലപ്പെട്ട കുര്‍ദിഷ്-ഇറാന് വനിത മഹ്സ അമിനിക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി ഇറാനില്‍ പോരാടുന്നവര്‍ക്കുമായി ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അമിനിക്ക് നീതി തേടി ഇറാനിലെ തെരുവുകളില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ നിരവധി പേരാണ് എത്തുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.
ഹിജാബ് തെറ്റായി ധരിച്ചതിന് ഇറാനിയന്‍ സദാചാര പോലീസ് വളരെ ക്രൂരമായി കൊലപ്പെടുത്തിയ മഹ്സ അമിനിക്ക് വേണ്ടി ഇറാനിലെയും ലോകത്തേയും സ്ത്രീകള്‍ പരസ്യമായി മുടി മുറിക്കുകയും മറ്റ് നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നു. നിര്‍ബന്ധിത നിശബ്ദതയ്ക്ക് ശേഷം സംസാരിക്കുന്ന ശബ്ദങ്ങള്‍ അഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കുമെന്ന് പ്രിയങ്ക കുറിച്ചു. തങ്ങളുടെ ജീവന് പണയപ്പെടുത്തുകയാണെന്ന് അറിഞ്ഞുകൊണ്ട് ‘പുരുഷാധിപത്യ ഭരണത്തെ വെല്ലുവിളിക്കാന്‍’ അപാരമായ ധൈര്യം കാണിക്കുന്ന സ്ത്രീകള്‍ക്ക് എല്ലാ വിധ പിന്തുണയും. നിങ്ങളുടെ ജീവന് പണയപ്പെടുത്തുക, അക്ഷരാര്‍ത്ഥത്തില്‍, വെല്ലുവിളിക്കുക എന്നത് എളുപ്പമല്ല. പുരുഷാധിപത്യ സംവിധാനത്തില്‍ നിങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുക. നിങ്ങള്‍ ധീരരായ സ്ത്രീകളാണ്, നിങ്ങളുടെ നഷ്ടം കണക്കിലെടുക്കാതെ എല്ലാ ദിവസവും ഇത് ചെയ്യുന്നു എന്നതില്‍ അഭിമാനമുണ്ട്.
ഇനിയും ശബ്ദമുയര്‍ത്തുക, ഇനിയും നിശബ്ദത പാലിക്കാനാവില്ല. ഞാന്‍ നിങ്ങളോടൊപ്പം നില്ക്കുന്നു. ജിന്‍, ജിയാന്‍, ആസാദി… സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം എന്ന വരികളിലൂടെയാണ് പ്രിയങ്കയുടെ കുറിപ്പ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: