പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ടൂറിസ്റ്റ് ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കുന്നതില് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മരണത്തിനിടയാക്കിയ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് എസ്.പി.ആര്.വിശ്വനാഥ് വ്യക്തമാക്കി. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് പോലീസ് പിടിയിലായി. അപകടത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാള്‍ തിരുവനന്തപുരത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലം ചവറയില്‍ നിന്ന് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: