ചവറ : വടക്കാഞ്ചേരി അപകടക്കേസിലെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് പോലീസ് പിടിയിലായി. അപകടത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാള്‍ തിരുവനന്തപുരത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലം ചവറയില്‍ നിന്നാണ് ഡ്രൈവര്‍ പിടിയിലായത്.
ഇയാളെ വടക്കാഞ്ചേരി പോലീസ് പിന്തുടരുന്നുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം തിരുവനന്തപുരത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചവറയില്‍വെച്ച് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. വൈകിട്ട് 3.30ഓടെയാണ് സംഭവം. ശങ്കരമംഗലത്തുവെച്ച് ജോമോന് സഞ്ചരിച്ച വാഹനത്തിന് കുറുകെ പോലീസ് വണ്ടി നിര്‍ത്തിയാണ് പിടികൂടാനായത്. ഇയാളെ പിന്നീട് വടക്കാഞ്ചേരി പോലീസിന് കൈമാറിയെന്നാണ് വിവരം.
അതേസമയം അഭിഭാഷകനെ കാണുന്നതിനായാണ് ഇയാള്‍ തിരുവനന്തപുരത്തേയ്ക്ക് പോയതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ജോമോന് അറസ്റ്റിലായതോടെ അപകടം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിന് പിന്നാലെ ഇകെ നയനാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
അപകടത്തില്‍ പോലീസ് മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യ, അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്നും ആരോപിച്ച് കേസെടുത്തിട്ടുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ ബുധനാഴ്ച രാത്രി 11.30 നുണ്ടായ അപകടത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. ഇതില്‍ അഞ്ച് പേര് വിദ്യാര്‍ത്ഥികളാണ്. ഒരാള്‍ കായികാധ്യാപകനും, മൂന്ന് പേര് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. മരിച്ചവരില്‍ ദേശീയ ബാസ്കറ്റ് ബോള്‍ താരം രോഹിത് രാജും ഉള്‍പ്പെടുന്നുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: