കൊച്ചി: കൊച്ചി തീരത്തുനിന്ന് 200 കോടി രൂപയുടെ ഹെറോയിന്‍ നാവികസേന പിടികൂടി. ഇറാന്, പാകിസ്താന് എന്നീ രാജ്യങ്ങില്‍ നിന്നുള്ള ആറു പേരെയാണ് ലഹരിമരുന്നുമായി പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാവികസേന പുറംകടലില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ബോട്ടിലെത്തിയ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് (എന്‍.സി.ബി) കൈമാറി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഉരുവില്‍ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ ഹെറോയിന്‍ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത ബോട്ട് മട്ടാഞ്ചേരിയില്‍ എത്തിച്ചു.
പിടിയിലായവരില്‍ നിന്നുലഭിച്ച പ്രാദാമിക വിവരങ്ങളില്‍ നിന്നാണ് ഇവരുടെ ദേശീയത മനസ്സിലായത്. ഇവരെ എന്‍.സി.ബി കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കും. രാജ്യത്ത് വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധന ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: