നാഗ്പൂര്‍: പഠിക്കാതെ വിമര്‍ശിക്കുന്നവര്‍ അബദ്ധ ധാരണകള്‍ സൃഷ്ടിക്കുമെന്ന് വിഖ്യാത പര്‍വതാരോഹക പദ്മശ്രീ സന്തോഷ് യാദവ്. രേംശിബാഗില് ആര്‍എസ്എസ് നാഗ്പൂര്‍ മഹാനഗര്‍ വിജയദശമി മഹോത്സവത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ജെഎന്‍ യുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ചോദിച്ചു, രാമചരിതമാനസവും ഗീതയും പഠിക്കണമെന്ന് എന്തിനാണ് പറയുന്നതെന്ന്.
ഈ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. പിന്നെന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥങ്ങളെ അവര്‍ വിമര്‍ശിക്കുന്നത്. ഞാന്‍ സനാതന സംസ്കൃതിയെ കുറിച്ചു പറയുമ്പോള്‍, ഭാരതീയ മൂല്യങ്ങളെ കുറിച്ചു പറയുമ്പോള്‍, ഭാരത മാതാവിനെ കുറിച്ചു പറയുമ്പോള്‍, വിശ്വശാന്തിയെ കുറിച്ചു പറയുമ്പോള്‍ എന്നോട് ചിലര്‍ ചോദിക്കാറുണ്ടായിരുന്നു, നിങ്ങള്‍ ഒരു ആര്‍എസ്എസ് ആണോ എന്ന്.
ആദ്യമാദ്യം എനിക്ക് ആ ചോദ്യം മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് എനിക്ക് സംഘത്തെ കുറിച്ചു അറിയാനും മനസ്സിലാക്കാനും സാധിച്ചത്. അങ്ങനെയാണ് സംഘവും സനാതന സംസ്കൃതിയും ഭാരതീയ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കുന്ന, ഭാരതീയ ദര്‍ശനങ്ങളെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തി പിടിക്കുന്ന സംഘടന ആണെന്ന് മനസിലാക്കാന്‍ സാധിച്ചത്, സന്തോഷ് യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: