കോട്ടയം: സംസ്‌ക്കാരവും കലയും കൂടി പഠിച്ചാല്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ണ്ണമാകൂവെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കെ ടി തോമസ്. സംസ്്ക്കാരത്തിന്റെ രൂപങ്ങളാണ് കലകള്‍.കലകളുടെ ആവിഷ്‌ക്കാരങ്ങളാണ് നൃത്തവും സംഗീതവും. ഇതെല്ലാം സമന്വയിക്കുന്ന വിദ്യാഭ്യാസ രീതിയായിരുന്നു നമുക്കുണ്ടായിരുന്നത്.വിദ്യാഭ്യാസം കുട്ടികളുടെ അവകാശം ആക്കിയ ഒരു ഭരണഘടനയും നമുക്കിന്നുണ്ട്. പുതുപ്പള്ളി തൃക്കോതമംഗലത്ത് കേരള കേരളാ ആര്‍ട്‌സ് അക്കാഡമിയുടെ വിദ്യാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്യുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങള്‍ സംസ്‌ക്കാരത്തേയും കലകളേയും അടുത്തറിയാനുള്ള അവസരങ്ങളാണ്. ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യത്യസ്ഥങ്ങളായ ആഘോഷങ്ങള്‍ നടക്കാനുണ്ട്. രാജ്യത്താകമാനം ആഘോഷിക്കുന്ന ഉത്സവം എന്ന പ്രത്യേകത വിജയദശമിക്കുണ്ട്. ജസ്റ്റീസ് കെ ടി തോമസ് പറഞ്ഞു.
ഡോ ഇ എന്‍ രാമാനുജന്‍ നായര്‍ അധ്യക്ഷം വഹിച്ചു. സ്വപ്‌ന സുനില്‍, സുനില്‍പാറക്കാട് , എസ്സ്.ഡി. മിനി കുമാരി, സനല്‍ പത്മനാഭന്‍എന്നിവര്‍ സംസാരിച്ചു.
പഠനരംഗത്തും കലാരംഗത്തും മികവു പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: