അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ നയന ജെയിംസ് ഗോള്‍ഡണ്‍ വുമണായി. 6.33 മീറ്റര്‍ ചാടിയാണ് നയന കേരളത്തിനായി സ്വര്‍ണം നേടിയത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന്. ശ്രുതി ലക്ഷ്മിക്കാണ് വെങ്കലം. പഞ്ചാബിന്റെ ഷൈലി സിങിന് വെള്ളി. അതേസമയം മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ആന്‍സി സോജന് ആറാമതായി.
തുഴച്ചലില്‍ കേരളത്തിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും കൂടി ലഭിച്ചു. വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിലാണ്സ്വര്ണനേട്ടം. ആര്‍ച്ച, അലീന ആന്റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വര്‍ഷ, അശ്വതി, മീനാക്ഷി, ആര്യ ഡി. നായര്‍ എന്നിവരടങ്ങിയ ടീമാണ് 6:35.00 മിനിറ്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയത്. ഒഡിഷ വെള്ളിയും തമിഴ്നാട് വെങ്കലവും നേടി.
ഫെന്‍സിങ്ങില്‍ കേരളത്തിന് നാലാം മെഡല്‍. വനിതകളുടെ ഫോയില്‍ വിഭാഗത്തില്‍ കേരളം വെള്ളി നേടി. വാശിയേറിയ പോരാട്ടത്തില്‍ മണിപ്പൂരിനോട് തോല്‍ക്കുകയായിരുന്നു. സ്കോര്‍: 41-45.
വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ എം.എസ്. ഗ്രേഷ്മ മെഡലുറപ്പാക്കിയിരുന്നു. മഹാരാഷ്ട്രയുടെ ദ്യനേശ്വരിയെ 15-13ന് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചതോടെയാണ് ഗ്രേഷ്മ മെഡല്‍ ഉറപ്പിച്ചത്.
വനിതാ ബാസ്ക്കറ്റ്ബോള്‍ ത്രീ ഓണ്‍ ത്രീയില്‍ കേരളത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫൈനലില്‍ തെലങ്കാനയോട് തോറ്റത്. സ്കോര്‍: 13-17.
പ്രതികരിക്കാൻ ഇവിടെ എഴുതുക: