ന്യൂദല്‍ഹി: സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. നവോദയം ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണാഘോഷത്തിന്റെ രീതികള്‍ കേരളത്തിലടക്കം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്കാരത്തിന്റെ ഗുണങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനുള്ള അവസരങ്ങളാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എല്ലാ ഉത്സവങ്ങള്‍ക്കും ഒരു സാമൂഹ്യവശമുണ്ട്. സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണത്. നമ്മുടെ പൂര്‍വ്വികര്‍ ഇത്തരം ഉത്സവങ്ങളെ പരസ്പരം കൂടിച്ചേരാനുള്ള അവസരമായാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി. മുരളീധരന്റെ സുനേരി ഭാഗിലെ ഒദ്യോഗിക വസതിയില്‍ നടന്ന ആഘോഷത്തില്‍ നവോദയം കേന്ദ്രസമിതി അദ്ധ്യക്ഷന്‍ എം.ആര്. വിജയന് അദ്ധ്യക്ഷനായി. സ്ത്രീചേതന ജനറല്‍ സെക്രട്ടറി ഡോ. കെ.എസ്. ജയശ്രീ, കേരളാ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് കെ.പി. മേനോന്, പണിക്കേഴ്സ് ട്രാവല്‍സ് എംഡി ബാബു പണിക്കര്‍, എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് നമ്പ്യാര്‍, പി.കെ.ഡി നമ്പ്യാര്‍, ബാലകൃഷ്ണ മാരാര്‍, ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാര്‍, വെങ്കിടേശ്വരന് പോറ്റി, മാനുവല്‍ മെഴുക്കനാല്‍, ടി.കെ. അനില്‍, അഡ്വ. നോബിള്‍ മാത്യു, ആര്.ആര്. നായര്‍, പ്രസന്നന് പിള്ള, പി.കെ. സുരേഷ്, എസ്. ഇന്ദുശേഖരന്‍, കെ.വി. രാമചന്ദ്രന്, വരത്ര ശ്രീകുമാര്‍, പത്മകുമാര്‍, സനല്‍ കാട്ടൂര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി വിക്രമന് ചങ്ങേലില്, സംഘടനാ സെക്രട്ടറി എസ്. രാമനാഥന് എന്നിവര്‍ സംസാരിച്ചു. നവോദയം സീനിയര്‍ വൈസ് പ്രസിഡന്റ് കെ. നാരായണന് കുട്ടി, അജികുമാര്‍, സിന്ധു രവീന്ദ്രന്, ഇന്ദ്ര ആനന്ദ്, സുഭാഷ് ഭാസ്കര്‍, ശശീന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി. വിവിധ നവോദയം യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, നിത്യ ചൈതന്യ കളരി സംഘത്തിന്റെ കളരി പയറ്റ്, ഓണസദ്യ എന്നിവയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: