ബെംഗളൂരു: കര്‍ണ്ണാടകത്തിന്റെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതോടെ വിവാദത്തില്‍ കുരുങ്ങി കോണ്‍ഗ്രസും ഭാരത് ജോഡോ യാത്രയും. കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കന്നട അനുകൂല സംഘടനകള്‍ തിങ്കളാഴ്ച തെരുവിലിറങ്ങി.
മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ളതാണ് കര്‍ണ്ണാടകയുടെ പതാക. ഈ രണ്ട് നിറങ്ങള്‍ കന്നടയുടെയും കര്‍ണ്ണാടകത്തിന്റെയും പ്രതീകങ്ങളാണ്. ഇതിന് മുകളിലാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ പടം അച്ചടിച്ചത്.
കര്‍ണ്ണാടകത്തിന്റെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും അത് പതാകയെ അപമാനിക്കുന്നതിന് തുല്ല്യമാണെ്നും കര്‍ണ്ണാടക നവ നിര്മ്മാണ് സമിതി അഭിപ്രായപ്പെട്ടു. കര്‍ണ്ണാടക പതാകയെ അപമാനിച്ചതിന് കോണ്‍ഗ്രസിനെതിരെ ഇവര്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി.
മൈസൂരില്‍ കഴിഞ്ഞ ദിവസം നടത്തിയ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ പടം പ്രിന്റു ചെയ്ത കര്‍ണ്ണാടക പതാക വീശിയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. “കര്‍ണ്ണാടക പതാകയില്‍ രാഹുല്‍ഗാന്ധിയുടെ പടം പ്രിന്റു ചെയ്തതിനോട് ഞാന്‍ വിയോജിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പടം ഈ കൊടിയില്‍ പ്രിന്റ് ചെയ്തത് അപമാനമാണ്. “- കര്‍ണ്ണാടക റവന്യൂ മന്ത്രി ആര്. അശോക് പറഞ്ഞു.
പണ്ട് കര്‍ണ്ണാടക കൊടി മാറ്റാന്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് ശ്രമിച്ചു. അന്ന് വലിയ എതിര്‍പ്പുണ്ടായപ്പോള്‍ മാറ്റം പിന്‍വലിച്ചു. ഇപ്പോള്‍ ആ കൊടിയില്‍ രാഹുല്‍ ഗാന്ധിയുടെ പടം അച്ചടിച്ച് അപമാനിക്കുകയാണ്. “- കര്‍ണ്ണാടക ബിജെപി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: