തിരുവനന്തപുരം: മൂന്നാമതും സിപി ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുക വഴി കാനം രാജേന്ദ്രന് പക്ഷം സിപിഐയില്‍ അജയ്യരായി. കാനത്തിനെതിരെ കലാപം കൂട്ടിയ വിഭാഗത്തിലെ നേതാക്കള്‍ക്ക് വലിയ അടിയായി കാനത്തിന്റെ ഈ വിജയം.
101 അംഗ സംസ്താന കൗണ്‍സിലില്‍ കാനത്തിനെതിരെ യുദ്ധം നയിച്ച നേതാക്കളെല്ലാം പുറത്തായി. സി.ദിവാകരന്, കെ.ഇ. ഇസ്മയില്‍, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ക്കൊന്നും സംസ്ഥാനകൗണ്‍സിലില്‍ ഇടം കിട്ടയില്ല.
കാനത്തിനെതിരെ പടവെട്ടാന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ കെ.പ്രകാശ് ബാബുവിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു എതിര്‍പക്ഷം കളിച്ചത്. എന്നാല്‍ ദേശീയ നേതൃത്വം കാനത്തിന് അനുകൂലമായി നിലപാടെടുത്തതോടെ വിമതപക്ഷനീക്കങ്ങള് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: