കുണ്ടറ: ആര്‍പ്പും ആരവവുമായി കല്ലടയാറിന്റെ ഓളങ്ങളില്‍ തുഴയെറിഞ്ഞു തുടങ്ങി. അഞ്ചിന് നടക്കുന്ന കല്ലട ജലോത്സവത്തിന് മുന്നോടിയായുള്ള വള്ളങ്ങളുടെ ട്രയല്‍സ് കല്ലടയാറ്റില്‍ ആരംഭിച്ചു. കൊവിഡ് മഹാമാരി കൊണ്ടുപോയ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കല്ലടയില്‍ ജലോത്സവത്തിന്റെ ആരവം ഉയര്‍ന്നത്.
ഒരു വാഴക്കുലക്ക് വേണ്ടിയായിരുന്നു ആദ്യമായി കല്ലടയില്‍ ഇരുപത്തിയെട്ടാം ഓണനാളില്‍ ജലോത്സവം നടന്നത്. അഞ്ചു പതിറ്റാണ്ടുകാലം യാതൊരു തടസ്സവും കൂടാതെ ഇരുപത്തിയെട്ടാം ഓണം നാളില്‍ കല്ലട ജലോത്സവം എന്ന പേരില്‍ ആ ജലമേള നടന്നു. എന്നാല്‍ സിബിഎല്ലിന്റെ വരവ് എല്ലാം തകിടം മറിച്ചു.
മണ്ട്രോത്തുരുത്ത്, കിഴക്കേക്കല്ലട, പടിഞ്ഞാറേകല്ലട ജനനിവാസികള് അവരുടെ ദേശീയ ഉത്സവവുമായി കണ്ടിരുന്ന ഇരുപത്തിയെട്ടാം ഓണനാളിലെ വള്ളംകളി, സിബിഎല്ലിന്റെ ഷെഡ്യൂളില്‍ ഇരുപത്തിയെട്ടാം ഓണനാളില്‍ ആയിരുന്നില്ല. മാത്രവുമല്ല സിബിഎല്ലിന്റെ നടത്തിപ്പില്‍ ജനപങ്കാളിത്തവും കുറവായിരുന്നു. ഇതോടെയാണ് ഈ വര്‍ഷം ഇരുപത്തിയെട്ടാം ഓണനാളില്‍ ജലോത്സവം നടത്തണമെന്ന ആവശ്യവുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്.
ജലോത്സവത്തിന്റെ ഭാഗമായി നാലിന് വൈകിട്ട് സാംസ്കാരിക ഘോഷയാത്രയും ലഹരിവിരുദ്ധ സെമിനാറും നടക്കും. കിഴക്കേ കല്ലട പോലീസിന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കുന്നത്. മുന്‍ ഡിജിപി ഋഷിരാജ് സിംഗ് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: