ഇടുക്കി : മൂന്നാർ രാജമല നൈമക്കാട് വീണ്ടും കടുവാഭീഷണിയിൽ. ഇന്ന് ഏഴ് പശുക്കളെ കടുവ ആക്രമിച്ചു. ഇതിൽ അഞ്ചു പശുക്കൾ ചത്തു. മറ്റ് രണ്ട് പശുക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശം കഴിഞ്ഞ കുറേ നാളുകളിലായി കടുവാ ഭീതിയിലാണ്. കടുവയെ കൂടുവച്ച് പിടികൂടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
ഇന്നലെയും കടുവയിറങ്ങി അഞ്ചു പശുക്കളെ കടിച്ചു കൊന്നിരുന്നു. ഇന്നലെ രാത്രി വനപാലകർ കൂട് വെച്ചെങ്കിലും കടുവ കുടുങ്ങിയില്ല. പ്രദേശത്ത് വനപാലകർ കാവൽ നിൽക്കുന്നതിനിടെയാണ് കടുവ പശുക്കളെ അക്രമിച്ചത്. വനപാലകർ പടക്കം പൊട്ടിച്ചും മറ്റുമാണ് കടുവയെ പ്രദേശത്ത് നിന്നും ഓടിച്ചത്.
പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളായി വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ തോട്ടം തൊഴിലാളികളായ നാട്ടുകാര്‍ അതിവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് തൊഴുത്തിൽ പശുക്കളെ കടുവ കടിച്ചുകൊന്നത്. ഇതോട നാട്ടുകാര്‍ പ്രതിക്ഷേധത്തിലാണ്. ഇന്നലെ ഇരവികുളം ദേശീയ പാർക്കിന്റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികൾ ഉപരോധിച്ചു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നല്കർണമെന്നുമാവശ്യപെട്ടായിരുന്നു ഉപരോധം. പ്രദേശത്തെത്തിയ വനംവകുപ്പുദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു.
ഉപരോധത്തിന് പിന്നാലെ ഇന്നലെ ചത്ത അഞ്ച് പശുക്കളുടെയും ഉമടകൾക്ക് നഷ്ടപരിഹാരം നൽകാന്‍ തീരുമാനിച്ചിരുന്നു. പശുക്കളെ കൊന്നത് പ്രായമായ കടുവയാകില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. വേട്ട പരിശീലിപ്പിക്കാൻ അമ്മ കടുവ കുഞ്ഞിന് നൽകുന്ന പരിശീലനമാകാമെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കടുവയെ മയക്കുവെടി വച്ച് പിടികൂടുന്ന കാര്യവും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: