മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ മണ്ഡലത്തില്‍ നിന്ന് ഏകദേശം 3000-ഓളം പ്രവര്‍ത്തകര്‍ ഒന്നടങ്കം കൂട്ടത്തോടെ ഏക്നാഥ് ഷിന്‍ഡെയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. സുപ്രീംകോടതി ശിവസേന ചിഹ്നം സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടും വലിയ തിരിച്ചടിയായിരിക്കുകയാണ് പ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള ഈ മാറ്റം.
മുംബൈയിലെ വര്‍ലി ഏരിയയില്‍ നിന്നുള്ള പാര്‍ട്ടി അംഗങ്ങളാണ് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്‌ക്ക് പിന്തുണ അറിയിച്ചത്. ആദിത്യ താക്കറെയുടെ മണ്ഡലത്തില്‍ നിന്ന് തന്നെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എതിര്‍പക്ഷത്തേക്ക് മാറിയത് ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്.
ശിവസേനയുടെ ചിഹ്നം ആര്‍ക്കു നല്‍കണമെന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയായതിന് പിന്നാലെയാണ് പുതിയ ആഘാതം. ഏക്നാഥ് ഷിന്‍ഡെ, ഉദ്ധവ് താക്കറെ എന്നിവരില്‍ ആര് നയിക്കുന്നതാണ് യഥാര്‍ഥ ശിവസേനയെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് തള്ളിക്കളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: