കോഴിക്കോട്: പിഎഫ്ഐക്കാരെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിംലീഗും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ സിപിഎം ആദ്യം രംഗത്ത് വന്നത് അഴരെ സ്വന്തം പാളയത്തില്‍ എത്തിക്കാനായിരുന്നു.
നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോള്‍ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്. ആര്‍എസ്എസ്സിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലപിക്കുന്നതും ഇതേ ലക്ഷ്യം വച്ചാണെന്ന് കെ. സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. നാലുവോട്ടിനുവേണ്ടി ഭീകരപ്രവര്‍ത്തകരെ കൂടെ നിര്‍ത്തുന്ന മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന ഇത്തരകാര്‍ക്കെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണം.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് കേരള സര്‍ക്കാര്‍ തുടരുന്നതെന്ന് കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി. നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐഎന്‍എല്ലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമാക്കി മാറ്റിയത് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണെന്ന് ഇരുപാര്‍ട്ടികളുടേയും അണികള്‍ തിരിച്ചറിയണമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: