ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് യോഗി സര്‍ക്കാര്‍ നോട്ടീസ് നല്‍കി തുടങ്ങി. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് പോലീസ് നോട്ടീസ് കൈമാറിയിരിക്കുന്നത്.
ആദ്യഘട്ടമായി 60 പേരില്‍ നിന്നും 57 ലക്ഷം രൂപയാണ് പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തുക സര്‍ക്കാരിലേക്ക് അടക്കാത്ത പക്ഷം ഇവരുടെ വസ്തുവകകള്‍ കണ്ടുകെട്ടു. 2019 ഡിസംബര്‍ 20ന് നടന്ന സി.എ.എ പ്രതിഷേധത്തിനിടെ ഇവര്‍ സര്‍ക്കാര്‍ വസ്തുക്കള്‍ നശിപ്പിക്കുകയും ?പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തു?വെന്ന് നഹാതുര്‍ പോലീസ് എസ്.എച്ച്.ഒ പങ്കജ് തോമര്‍ പറഞ്ഞു.
ആള്‍ക്കൂട്ടം പോലീസിനേയും ആക്രമിച്ചു. തുടര്‍ന്ന് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കുറ്റാരോപിതരായ 60 പേരോട് 57 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ അരകമികളുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന് യോഗി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലാപകാരികളുടെയും ഗുണ്ടകളുടെയും 2000 കോടിയില്‍ അധികം വരുന്ന സ്വത്ത് യോഗി സര്‍ക്കാര്‍ അടുത്തിടെ കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: