പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ചില അമൂല്യസാധനങ്ങള്‍ അധീനതയില്‍ വന്നുചേരും. സുഖഭോഗങ്ങള്‍ക്കായി ധനം ചെലവഴിക്കും. ഭാര്യയുമായി പിരിഞ്ഞുനില്‍ക്കേണ്ടതായി വരും. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തും. സന്താനങ്ങളുടെ കാര്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടിവരും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആരോഗ്യവും ധനസ്ഥിതിയും മെച്ചപ്പെടും. പലവിധ സുഖഭോഗങ്ങളും അനുഭവിക്കും. ശത്രുക്കളില്‍നിന്ന് സാമ്പത്തിക ലബ്ധി പ്രതീക്ഷിക്കാം. സമൂഹത്തില്‍ സ്വാധീനവും പ്രശസ്തിയും നിലനില്‍ക്കും. എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ സഹായങ്ങളുണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. ശാസ്ത്രീയ കാര്യങ്ങളിലും സാഹിത്യകാര്യങ്ങളിലും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. നാടുവിട്ട് താമസിക്കാനുള്ള പ്രവണതയുണ്ടാകും. ബിസിനസ്സില്‍ പാര്‍ട്ണര്‍മാരെ ഉള്‍പ്പെടുത്തും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
കടക്കെണിയില്‍ നിന്ന് മോചനം ലഭിക്കും. സന്താനഗുണം ഉണ്ടാകും. വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെടും. ദൂരയാത്രകള്‍ പ്രയോജനപ്പെടും. മേലുദ്യോഗസ്ഥരുടെ അതൃപ്തിക്ക് കാരണമാകും. വീട്ടില്‍ പൂജാദികാര്യങ്ങള്‍ നടത്താനിടയുണ്ട്. ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിശ്വസ്തരില്‍നിന്ന് വഞ്ചിതരാകാനിടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടും. കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും. മലഞ്ചരക്ക് വ്യവസായം നടത്തുന്നവര്‍ക്ക് കൂടുതല്‍ ആദായം പ്രതീക്ഷിക്കാം.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പിതാവിനും സഹോദരങ്ങള്‍ക്കും വേണ്ടി കൂടുതല്‍ പണം ചെലവഴിക്കുന്നതാണ്. ശത്രുക്കളുടെ പ്രവര്‍ത്തനഫലമായി മനഃസ്വസ്ഥത കുറയും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും. കാലിനോ നടുവിനോ ചില രോഗങ്ങള്‍ ബാധിച്ചെന്നുവരും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഭാര്യയെ പിരിഞ്ഞുനില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. ഉദ്യോഗത്തില്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. വിവാഹാവശ്യത്തിന് പരസ്യങ്ങളെ ആശ്രയിക്കാനിടയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗം പ്രതീക്ഷിക്കുന്നവര്‍ക്ക് കാര്യം സഫലമാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
അകാരണമായി മനസ്സ് വ്യാകുലപ്പെടും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഉദരസംബന്ധമായ അസുഖങ്ങള്‍ വന്നുചേരും. അതിര്‍ത്തി തര്‍ക്കം കാരണം അയല്‍ക്കാരുമായി വാക്കുതര്‍ക്കങ്ങളുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. കുടുംബജനങ്ങളുമായി ഭിന്നാഭിപ്രായം വന്നേക്കും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. വാഹനങ്ങളില്‍നിന്ന് ആദായം ലഭിക്കും. മംഗളകര്‍മങ്ങളില്‍ പങ്കുകൊള്ളും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ധാര്‍മിക കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രദര്‍ശിപ്പിക്കും. ദൈവികമായ കാര്യങ്ങള്‍ക്ക് പണവും സമയവും കണ്ടെത്തും. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
എല്ലാ ഗുണങ്ങള്‍ക്കിടയിലും മനസ്സ് അകാരണമായി വ്യാകുലപ്പെടും. സര്‍ക്കാരില്‍നിന്ന് ചില അനുകൂല ഉത്തരവുകള്‍ പ്രതീക്ഷിക്കാം. ഓഹരികളില്‍ പണം ചെലവഴിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഉല്ലാസ യാത്രകളോ തീര്‍ത്ഥാടനമോ നടത്താന്‍ പരിപാടിയിടും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും. ജോലി ഭാരം വളരെ കൂടുതലാകും. ജനമധ്യത്തില്‍ സ്വാധീനം വര്‍ധിക്കും. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: