റോം:കുറച്ചു കാര്യങ്ങള്‍ അറിയാതെ ഇറ്റലിയില്‍ പുതിയ മോസ്കുകള്‍ ഉയരാന്‍ സമ്മതിക്കില്ലെന്ന പിടിവാശിയുള്ള ഉറച്ചഭരണാധികാരിയാണ് ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി എത്തിയിരിക്കുന്നത്. ജോര്‍ജ്ജിയ മെലൊനി എന്ന വനിതാ പ്രധാനമന്ത്രി.
പുതുതായി പണിതുയര്‍ത്തുന്ന മോസ്കില്‍ ആരാണ് ഇമാം ആയി വരിക? പ്രാര്‍ത്ഥനകളില്‍ എന്താണ് അവര്‍ പറയുക? എവിടെ നിന്നാണ് മോസ്ക് പണിയാനുള്ള പണം വരുന്നത്? എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം കിട്ടിയാലേ പള്ളി പണിയാന്‍ അനുവാദം നല്‍കൂ എന്നാണ് പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനി വളച്ചുകെട്ടില്ലാതെ പറഞ്ഞിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഇത്തരം മോസ്കുകളിലെ പ്രാര്‍ത്ഥനകളെല്ലാം ഇറ്റാലിയന്‍ ഭാഷയില്‍ ആയിരിക്കണമെന്നും അവര്‍ നിര്‍ബന്ധം പിടിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് ജോര്‍ജ്ജിയ മെലനി പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയിരിക്കുന്നത്. തീവ്രവലതുപക്ഷക്കാരിയാണ് ഇവര്‍. ഏതു വിധേനെയും മതമൗലികഇസ്ലാം വാദത്തെ ഇറ്റലിയില്‍ നിന്നും കെട്ടുകെട്ടിക്കുക എന്നതാണ് ജോര്‍ജ്ജിയ മെലൊനിയുടെ ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി മദ്രസകളിലും പള്ളികളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഓരോ ഇമാമും പേര് രജിസ്റ്റര്‍ ചെയ്യണം. ഇറ്റലിയില്‍ ഇനി പുതിയ മോസ്കുകളും മദ്രസകളും വേണ്ടെന്നും ഇവര്‍ വാദിക്കുന്നു. ഏതാണ്ട് ഫ്രാന്‍സിലെ മാക്രോണിനെപ്പോലുള്ള നേതാവ് തന്നെയാണ് ജോര്‍ജ്ജിയ മെലൊനിയും. മുസ്ലിം അഭയാര്‍ത്ഥികള്‍ തലവേദനയാകുമെന്നതിനാല്‍ പുതിയ അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടെന്ന കര്‍ശന നിലപാടും ജോര്‍ജ്ജിയ മെലൊനി പ്രഖ്യാപിക്കുന്നു. മുസ്സോളിനി എന്ന ഏകാധിപതിക്ക് ശേഷം ഇതാദ്യമായാണ് ഒരു തീവ്രവലതുപക്ഷ നേതാവ് ഇറ്റലിയുടെ പ്രധാനമന്ത്രിയായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: