മുംബൈ: 10 ലക്ഷത്തിനും താഴെ വിലയുള്ള ഇലക്ട്രിക് കാറുമായി എത്തി പുതിയ ടിയോഗോ ഇവിയിലൂടെ ടാറ്റ പുതിയ തരംഗം സൃഷ്ടിക്കുന്നു. പുതിയ ടിയോഗോ ഇലക്ട്രിക് എന്ന ഹാച്ച്ബാക്ക് കാറാണ്. കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാര്‍ എന്ന സ്വപ്നമാണ് ടിയാഗോ വഴി യാഥാര്‍ത്ഥ്യമാകുന്നത്.
കുറഞ്ഞ മോഡലിന് വില 8.49 ലക്ഷം മാത്രം. ഈ വിലയില്‍ ഇന്ന് വിപണിയില്‍ മറ്റേതെങ്കിലും കമ്പനികളുടെ ഒരു ഇലക്ട്രിക് കാറും കിട്ടില്ല എന്നത് ടിയാഗോ ഇവിയെ ഇലക്ട്രിക് കാര്‍ മോഹികളുടെ കണ്ണിലുണ്ണിയാക്കുന്നു. പെട്രോളടിച്ച് പോക്കറ്റ് കാലിയാക്കുന്ന പഴയ കാലം എന്നെന്നേയ്‌ക്കുമായി മറക്കാം. ഒക്ടോബര്‍ 10നാണ് ബുക്കിംഗ് ആരംഭിക്കുന്നത്. 2023 ജനവരി മുതല്‍ വിതരണം തുടങ്ങും. ആദ്യത്തെ 10,000 പേര്‍ക്ക് മാത്രമാണ് ഈ വിലയെന്നും ടാറ്റ പറയുന്നു. ഇതില്‍ തന്നെ 2000 കാറുകള്‍ നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി ഉപഭോക്താക്കള്‍ക്കായി നീക്കിവെട്ടിരിക്കുകയാണ്.
ഏഴ് മോഡലുകളാണ് ഇതിനുള്ളത്. എക്സ് ഇ, എക്സ് ടി, എക്സ് ഇസഡ് പ്ലസ്, എക്സ് ഇസഡ് പ്ലസ് ടെക് ലക്സ് എന്നിങ്ങനെയാണ് ഈ വകഭേദങ്ങള്‍. ഇതില്‍ എക്സ് ഇ എന്ന മോഡലിനാണ് 8.49 ലക്ഷം രൂപ. മറ്റ് മോഡലുകള്‍ക്ക് വില കൂടതലാണ്.
19.2 കിലോവാട്ട് ബാറ്ററിയാണ് ഇതിനുള്ളത്. 3.3 കിലോവാട്ട് എസി ചാര്‍ജറുമാണുള്ിളത്. ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ ഓടാം. പരമാവധി 315 കിലോമീറ്റര്‍ വരെ കിട്ടിയേക്കാമെന്നും പറയുന്നു. സാധാരണ പ്ലഗില്‍ 100 ശതമാനം ചാര്‍ജാവാന്‍ 6.9 മണിക്കൂര്‍ വേണ്ടിവരും. 50 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 57 മിനിറ്റില്‍ 80 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: