തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ് സന്ദര്‍ശനം നീട്ടി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മോശം ആയതിനെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിയത്.
ഇന്ന് രാത്രിയോടെ ഫിന്‍ലിന്‍ഡിലേക്ക് യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കിയാണ് മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകുന്നത്. ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെ ഫിന്‍ലന്‍ഡ്, നോര്‍വേ, യു.കെ. എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഗോവിന്ദന് മാസ്റ്റര്‍ കോടിയേരി കാണാന്‍ ഉടന്‍ ചെന്നൈക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: